കോവിഡിലും തളരാതെ ചൈന; 2020ൽ പോസിറ്റീവ്​ വളർച്ച നേടിയ പ്രധാന സമ്പദ്​വ്യവസ്​ഥകളിലൊന്ന്​

ബെയ്​ജിങ്​: 2020ൽ ജി.ഡി.പി പോസിറ്റീവ്​ വളർച്ചയോടെ മുന്നേറിയ പ്രധാന സമ്പദ്​ വ്യവസ്​ഥയിലൊന്നായി ചൈന. ഡിസംബറിൽ അവസാനിച്ച പാദത്തിൽ മൊത്ത ആഭ്യന്തര ഉൽപ്പാദനം 6.5 ശതമാനം ഉയർന്നതായി ചൈനയുടെ നാഷനൽ ബ്യൂറോ ഓഫ്​ സ്റ്റാറ്റിസ്റ്റിക്​സ്​ അറിയിച്ചു.

കോവിഡും ലോക്​ഡൗണും സൃഷ്​ടിച്ച​ സാമ്പത്തിക പ്രതിസന്ധിയിൽനിന്ന്​ എളുപ്പത്തിലുള്ള മടങ്ങിവരവായിരുന്നു​ ചൈനയുടേത്​. മറ്റു രാജ്യങ്ങൾ പ്രതിസന്ധിയിൽ നിന്ന്​ കരകയറാൻ ശ്രമിക്കുന്നതിനിടെയാണ്​ ചൈനയുടെ കുതിപ്പ്​.

2020ലെ ചൈനയുടെ വളർച്ച നിരക്ക്​ 2.3 ശതമാനമാണ്​. ഇതോടെ 2020ൽ ജി.ഡി.പി വളർച്ച കൈവരിച്ച സമ്പദ്​ വ്യവസ്​ഥകളിലൊന്നായി ചൈന മാറിയിരുന്നു. 1970 നുശേഷമുള്ള ഏറ്റവും മോശമായ വളർച്ച നിരക്കുകൂടിയാണിത്​. കോവിഡ്​ വ്യാപന​ത്തെ തുടർന്ന്​ 2020ലെ ആദ്യപാദത്തിൽ വളർച്ച 6.8 ശതമാനം പിന്നോട്ടടിച്ചിരുന്നു. ഇതിനെ മറികടന്നാണ്​ ചൈനയുടെ തിരിച്ചുവരവ്​.

2021ൽ ലോകത്തിലെ പ്രധാന സമ്പദ്​ വ്യവസ്​ഥകളിലൊന്നായി ചൈന മാറുമെന്ന്​ വിദഗ്​ധർ നിരീക്ഷിച്ചിരുന്നു. ചൈനയുടെയും യു.എസിന്‍റെയും വളർച്ചനിരക്ക്​ 2020, 2021 വർഷങ്ങളിൽ ഏകദേശം സമാനമാകുമെന്നാണ്​ കണക്കുകൂട്ടൽ.

അമേരിക്കയുമായി വ്യാപാരയുദ്ധം തുടരു​േമ്പാഴും കയറ്റുമതിയിൽ ചൈന വളർച്ച കൈവരിച്ചിരുന്നു. പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്​ടിക്കാനായതും ചൈനയുടെ വളർച്ചക്ക്​ സഹായകമായി. 

Tags:    
News Summary - China only major economy with positive GDP growth in 2020

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.