Posted On
date_range Updated On
date_range ചൈന കണ്ട ഏറ്റവും വലിയ അഴിമതി: കമ്യൂണിസ്റ്റ് പാർട്ടിയുടെ മുൻ നേതാവിനെ തൂക്കിലേറ്റി
ബെയ്ജിങ്: അഴിമതിക്കേസിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ മുൻ നേതാവിന്റെ വധശിക്ഷ നടപ്പാക്കി ചൈന. ഹോഹോട്ടിലെ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകസമിതിയുടെ മുൻ സെക്രട്ടറി ലി ജിയാൻപിങ്ങിനെയാണ് തൂക്കിക്കൊന്നത്.
ചൈനയിലെ ഏറ്റവും വലിയതെന്ന് രേഖപ്പെടുത്തിയ 421 ദശലക്ഷം ഡോളറിന്റെ അഴിമതിക്കേസിൽ കുറ്റം തെളിയിക്കപ്പെട്ടതോടെയാണ് ശിക്ഷ നടപ്പാക്കിയത്.
2022 സെപ്റ്റംബറിലാണ് കേസിൽ 64കാരനായ ജിയാൻപിങ്ങിനെതിരെ വധശിക്ഷ വിധിച്ചത്. ഇക്കഴിഞ്ഞ ആഗസ്റ്റിൽ ശിക്ഷ സുപ്രീം പീപ്ൾസ് കോടതി ശരിവെക്കുകയായിരുന്നു. ഷി ജിങ്പിങ് പ്രസിഡൻറായ ശേഷം 2012 മുതൽ അഴിമതിക്കെതിരെ ശക്തമായ നടപടിയാണ് ചൈന സ്വീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.