ആരെങ്കിലുമൊന്ന് സഹായിക്കാമോ ? പുടിനുമൊത്തുള്ള പാക് പ്രധാനമന്ത്രിയു​ടെ വിഡിയോ വൈറൽ

ന്യൂഡൽഹി: പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ശരീഫും റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിനും കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഷാങ്ഹായ് കോപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിക്കിടെ ഉസ്ബെക്കിസ്താനിൽ വെച്ചായിരുന്നു ഇരുവരും തമ്മിൽ കണ്ടത്. ഇതിനിടെയുള്ള പാക് പ്രധാനമന്ത്രി ഷഹ്ബാസ് ശരീഫിന്റെ സഹായ അഭ്യർഥനയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.

തന്റെ ഇയർഫോൺ പ്ലഗ് ഇൻ ചെയ്യാനാണ് അദ്ദേഹം സഹായം അഭ്യർഥിച്ചത്. ഇയർഫോൺ വെക്കാൻ കഴിയാതിരുന്നതോടെ ആരെങ്കിലുമൊന്ന് സഹായിക്കാമോയെന്നാണ് ശരീഫ് ചോദിച്ചു. പാക് പ്രധാനമ​ന്ത്രി സഹായം അഭ്യർഥിക്കുന്നത് ചിരിയോടെ നോക്കുന്ന പുടിനേയും വിഡിയോയിൽ കാണാം.

ഒടുവിൽ ജീവനക്കാരിൽ ഒരാളെത്തി ശരീഫിനെ സഹായിക്കുകയും ചെയ്തു. പുടിനുമായുള്ള കൂടിക്കാഴ്ച റഷ്യ പാകിസ്താന് നിരവധി വാഗ്ദാനങ്ങൾ നൽകി. പാകിസ്താന് ഗ്യാസ് വിതരണം ചെയ്യുമെന്ന് പുടിൻ അറിയിച്ചതായാണ് വിവരം.



Tags:    
News Summary - Can somebody help? Pak PM's awkward moment during meet with Putin at SCO summit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.