Posted On
date_range Updated On
date_range തായ്‌ലന്‍ഡില്‍ ബസില്‍ ചരക്ക് ട്രെയിനിടിച്ച് 18 പേര്‍ മരിച്ചു
ബാങ്കോക്ക്: മത ചടങ്ങിന് പോകാന്‍ ആളെ കയറ്റുകയായിരുന്ന ബസിലേക്ക് ചരക്ക് ട്രെയിന്‍ ഇടിച്ചുകയറി 18 പേര്‍ കൊല്ലപ്പെട്ടു. തായ്‌ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കില്‍നിന്നും 50 കിലോമീറ്റര്‍ അകലെയാണ് സംഭവം.
40 ലേറെ പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപ ആശുപത്രികളിലേക്ക് മാറ്റിയതായി പ്രൊവിന്‍ഷ്യല്‍ ആശുപത്രി ഡയറക്ടര്‍ പറഞ്ഞു. പരിക്കേറ്റവരില്‍ 23 പേരുടെ നില ഗുരുതരമാണ്.
ബസില്‍ 60 പേരുണ്ടായിരുന്നു. സമുത് പ്രകന്‍ പ്രവിശ്യയില്‍ നിന്നും ചചോങ്‌സാവോയിലെ ക്ഷേത്രത്തിലേക്ക് പോകുകയായിരുന്നു ഇവര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.