വിയറ്റ്നാമിൽ 10 നില കെട്ടിടത്തിന് തീപിടിച്ച് നിരവധി മരണം

ഹനോയ്: വിയറ്റ്നാം തലസ്ഥാനമായ ഹനോയിയിലെ അപ്പാർട്ട്മെന്‍റ് ബ്ലോക്കിലുണ്ടായ വൻ തീപിടിത്തത്തിൽ നിരവധി പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച അർധരാത്രിയോടെയാണ് 10 നില കെട്ടിടത്തിന്‍റെ പാർക്കിങ് ഫ്ലോറിൽ തീപിടുത്തമുണ്ടായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. 70 ഓളം പേരെ രക്ഷിച്ചു. മരിച്ചവർ ഉൾപ്പെടെ 54 പേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ബുധനാഴ്ച രാവിലെയോടെയാണ് തീയണച്ചത്. അപ്പാർട്ട്മെന്‍റിൽ കുടുങ്ങിയ ആളുകൾക്കായി തിരച്ചിൽ തുടരുകയാണ്. തെക്കുപടിഞ്ഞാറൻ ഹനോയിയിലെ ഉയർന്ന ജനവാസ മേഖലയിലുള്ള ഇടുങ്ങിയ വഴിയിൽ സ്ഥിതിചെയ്യുന്ന കെട്ടിടത്തിലേക്ക് പ്രവേശിക്കുക ദുസ്സഹമായിരുന്നെന്ന് പൊലീസ് പറഞ്ഞു.

വാണിജ്യ കേന്ദ്രമായ ഹോ ചി മിൻ സിറ്റിയിലെ മൂന്ന് നിലകളുള്ള കരോക്കെ ബാറിൽ 32 പേർ കൊല്ലപ്പെട്ടതിന് ഒരു വർഷത്തിന് ശേഷമാണ് അടുത്ത തീപിടുത്തം ഉണ്ടാവുന്നത്. അന്ന് തീപിടിത്തത്തിൽ 17 ഓളം പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പ്രതിരോധ ചട്ടങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് ഉടമയെ അറസ്റ്റ് ചെയ്തിരുന്നു. 

Tags:    
News Summary - building caught fire in Vietnam, many dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.