ബ്രസീലിയ: ജനുവരി എട്ടിന് ബ്രസീലിൽ നടന്ന അട്ടിമറി ശ്രമത്തിന്റെയും കലാപത്തിന്റെയും പശ്ചാത്തലത്തിൽ സൈനിക മേധാവിയെ നീക്കി. ജനറൽ ജൂലിയോ സെസാർ ഡെ അറൂഡയെ സൈനികമേധാവി സ്ഥാനത്ത് നിന്ന് നീക്കിയതായി ബ്രസീലിയൻ സായുധസേന ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് വ്യക്തമാക്കിയത്.
തെക്കുകിഴക്കൻ സൈനിക കമാൻഡിന്റെ ചുമതലയുണ്ടായിരുന്ന ജനറൽ തോമസ് മിഗ്വേൽ റിബേറോ ആണ് പുതിയ മേധാവി.
അട്ടിമറി ശ്രമത്തിൽ സൈന്യത്തിലെ ചിലർക്കും പങ്കുണ്ടെന്ന് പ്രസിഡന്റ് ലൂലാ ഡ സിൽവ പറഞ്ഞ് ദിവസങ്ങൾക്കകമാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.