'ഇന്ത്യയുമായി പതിറ്റാണ്ടുകൾ നീണ്ട ബന്ധം'; റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് യു.കെ പ്രധാനമന്ത്രി

ന്യൂഡൽഹി: 73-ാമത് റിപ്പബ്ലിക് ദിനമാഘോഷിക്കുന്ന ഇന്ത്യക്ക് ആശംസകൾ നേർന്ന് യു.കെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ. യു.കെയും ഇന്ത്യയും തമ്മിൽ പതിറ്റാണ്ടുകൾ നീണ്ടുനിൽക്കുന്ന ബന്ധമാണുള്ളതെന്നും വെല്ലുവിളികളെ മറികടന്ന് തലമുറകളായി ബന്ധം തുടർന്നു കൊണ്ടിരിക്കുകയാണെന്നും ബോറിസ് ജോൺസൺ ട്വീറ്റ് ചെയ്തു.

റിപ്പബ്ലിക് ദിനത്തിൽ എല്ലാം ഇന്ത്യക്കാർക്കും ബ്രിട്ടീഷ് ഇന്ത്യക്കാർക്കും ആശംസകൾ നേരുന്നതായി ബോറിസ് ജോൺസൺ അറിയിച്ചു.

ഡൽഹിയിലെ രാജ്പഥിൽ രാജ്യത്തിന്‍റെ സൈനിക ശക്തിയും സാംസ്കാരിക തനിമ വിളിച്ചോതുന്ന ഘോഷയാത്രയും പ്രദർശിപ്പിക്കുന്ന പരേഡോടെ 73-ാമത് റിപ്പബ്ലിക് ദിനം ഇന്ത്യ ആഘോഷിച്ചു.

Tags:    
News Summary - "Bonds That Span Over Decades": Boris Johnson Greets India On Republic Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.