യു.എസ് തെരഞ്ഞെടുപ്പ്: അവസാന സര്‍വേകളില്‍ ബൈഡന്‍

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പുള്ള പോള്‍ ഫലങ്ങളില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ജോ ബൈഡന് നേട്ടമെന്ന് റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് ടൈംസും സിയന്ന കോളജും സംയുക്തമായി നടത്തിയ പോളില്‍ നാല് നിര്‍ണായക സ്വിങ് സ്‌റ്റേറ്റുകളിലാണ് ബൈഡന്‍ നേട്ടമുണ്ടാക്കിയത്.

വിസ്‌കോണ്‍സിന്‍, പെന്‍സില്‍വാനിയ, ഫ്‌ളോറിഡ, അരിസോണ എന്നിവിടങ്ങളിലാണ് ബൈഡന്‍ മുന്നിലായത്. ഇരുപാര്‍ട്ടികള്‍ക്കും സ്വാധീനമുള്ള സ്ഥലങ്ങളാണിത്.

കൂടാതെ, എന്‍.ബി.സി ന്യൂസ്, വാള്‍സ്ട്രീറ്റ് ജേണല്‍ നടത്തിയ പോളിലും ബൈഡന്‍ തന്നെയാണ് മുന്നില്‍. പത്ത് പോയിന്റാണ് ബൈഡന് ലഭിച്ചത്. രാജ്യം ശരിയായ ദിശയിലല്ലെന്ന് പോളില്‍ പങ്കെടുത്ത ഭൂരിഭാഗം വോട്ടര്‍മാരും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.