ശൈഖ് ഹസീനയുടെ രാജിയാവശ്യപ്പെട്ട് ബംഗ്ലാദേശിൽ പ്രതിപക്ഷ റാലി

​ധാക്ക: ബംഗ്ലാദേശിൽ പ്രധാനമന്ത്രി ശൈഖ് ഹസീന രാജിവെക്കണമെന്നാവശ്യപ്പെട്ട് വൻ പ്രക്ഷോഭം. മുഖ്യപ്രതിപക്ഷമായ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടിയുടെ(ബി.എൻ.പി) നേതൃത്വത്തിലാണ് പ്രതിഷേധ റാലി നടന്നത്. ആയിരങ്ങൾ റാലിയിൽ അണിനിരന്നു. പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ പ്രക്ഷോഭകരിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.

ശൈഖ് ഹസീന രാജിവെച്ച് രാജ്യത്ത് ഉടൻ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. സർക്കാരിനെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി ബി.എൻ.പിയിലെ ഏഴ് എം.പിമാർ രാജിപ്രഖ്യാപിച്ചിട്ടുണ്ട്. റാലി നടക്കുന്ന ധാക്കയിലെ ഗോപാൽബാഗ് മേഖല കനത്ത സുരക്ഷവലയത്തിലാണ്.

'വോട്ട് മോഷ്ടാവ് ശൈഖ് ഹസീന' എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രതിഷേധക്കാർ അണിനിരന്നത്. ശൈഖ് ഹസീന തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടത്തിയാണ് അധികാരത്തിലേറിയതെന്നാണ് ബി.എൻ.പിയുടെ ആരോപണം. സെക്രട്ടറി ജനറൽ മിർസ ഫക്രുൽ ഇസ്‍ലാം ആലംഗീർ അടക്കം ഏതാനും ബി.എൻ.പി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തതതായും റിപ്പോർട്ടുണ്ട്.

ബംഗ്ലാദേശിൽ 2024ലാണ് അടുത്ത തെരഞ്ഞെടുപ്പ് നടക്കുക. ഹസീന സർക്കാർ കാവൽ സർക്കാകാരായി തുടരുന്നിടത്തോളം രാജ്യത്ത് സുതാര്യവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പ് നടക്കില്ലെന്നാണ് ബി.എൻ.പിയുടെ വാദം. 2014ലെയും 2018ലെയും തെരഞ്ഞെടുപ്പുകൾ ബി.എൻ.പി ബഹിഷ്കരിച്ചിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.എൻ.പിയുടെ ചില നേതാക്കൾ മാത്രം മത്സരിച്ചു.

Tags:    
News Summary - Bangladesh’s opposition party holds massive anti govt rally demanding resignation of PM Hasina

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.