ബംഗ്ലാദേശ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 20ന്

ധാക്ക: ബംഗ്ലാദേശ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ആഗസ്റ്റ് 20ന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. അഞ്ചു വർഷ കാലാവധി പൂർത്തിയാക്കുംമുമ്പ് പ്രസിഡന്റ് മുഹമ്മദ് ശഹാബുദ്ദീൻ രാജിവെച്ച് രണ്ടാഴ്ച പിന്നിടുന്നതിനിടെയാണ് പ്രഖ്യാപനം. പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ കൂട്ടാളിയായാണ് ശഹാബുദ്ദീൻ അറിയപ്പെട്ടിരുന്നത്. ഈ മാസം 16 വരെ നാമനിർദേശപത്രിക സമർപ്പിക്കാം. പിൻവലിക്കാനുള്ള അവസാന തീയതി 18 ആണ്. 20ന് ഉച്ച രണ്ട് മുതൽ വൈകുന്നേരം അഞ്ചുവരെ ദേശീയ പാർലമെന്റ് മന്ദിരമായ ജതീയ സൻസദിലാകും വോട്ടെടുപ്പ്.

ശഹാബുദ്ദീൻ ശൈഖ് ഹസീനയെ ഫോണിൽ ബന്ധപ്പെട്ടെന്ന വാർത്തകൾ ഭരണകക്ഷിയായ ബി.എൻ.പിയെ പ്രകോപിപ്പിച്ചത് രാജിക്ക് കാരണമായെന്ന് സൂചനയുണ്ട്. വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് പ്രസിഡന്റ് പറഞ്ഞിട്ടുണ്ട്. 350 അംഗ സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷമുള്ള ഭരണകക്ഷിയായ ബി.എൻ.പി പുതിയ പ്രസിഡന്റ് സ്ഥാനാർഥിയെ തീരുമാനിച്ചിട്ടില്ല.

Tags:    
News Summary - ബംഗ്ലാദേശ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 20ന്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.