Posted On
date_range Updated On
date_range കോവിഡ്; ഇന്ത്യക്ക് സഹായവുമായി ആസ്ട്രേലിയൻ സംസ്ഥാനമായ വിക്ടോറിയ
കാൻബറ: കോവിഡ് പ്രതിസന്ധിയിൽ മുങ്ങിയിരിക്കുന്ന ഇന്ത്യക്ക് ആസ്ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തിൻെറ കൈത്താങ്ങ്.
അടിയന്തരമായി 41 മില്യൺ ഡോളറിൻെറ (ഏകദേശം 234 കോടി രൂപ) മെഡിക്കൽ ഉപകരണങ്ങൾ ഇന്ത്യയിലേക്ക് അയക്കും. 1000 വെൻറിലേറ്ററുകൾ ആദ്യ ഘട്ടത്തിൽ അയക്കുമെന്നും അധികൃതർ അറിയിച്ചു.
കോമൺവെൽത്ത് മെഡിക്കൽ വിഭാഗ വുമായി സഹകരിച്ചാണ് ഉപകരണങ്ങൾ ഇന്ത്യയിലേക്കെത്തിക്കുക. ന്യൂ സൗത്ത് വെയ്ൽസിനു ശേഷം ഏറ്റവും കൂടുതൽ കുടിയേറ്റ ഇന്ത്യക്കാരുള്ള നാടാണ് വിക്ടോറിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.