ഒരുവിധ സുരക്ഷയുമില്ലാതെ 30 നില കെട്ടിടം കയറാൻ ശ്രമം, അർജന്റീനയിൽ ‘സ്പൈഡർമാൻ’ അറസ്റ്റിൽ -വിഡിയോ

ബ്യൂനസ് അയേഴ്സ്: ഒരു വിധ സുരക്ഷ മുൻകരുതലുമില്ലാതെ 30 നില കെട്ടിടത്തിലേക്ക് കയറാൻ ശ്രമിച്ച ‘സ്പൈഡർമാൻ’ അറസ്റ്റിൽ. ഉയരമുള്ള കെട്ടിടങ്ങളിൽ കയറി ലോകശ്രദ്ധ ആകർഷിച്ച മാർസിൻ ബാനോട്ടിനെയാണ് (36) പൊലീസ് അറസ്റ്റ് ചെയ്തത്. അർജന്റീനയുടെ തലസ്ഥാനമായ ബ്യൂനസ് അയേഴ്സിലെ 30 നില കെട്ടിടത്തിൽ വെറും കൈകൾ ഉപയോഗിച്ചാണ് ഇയാൾ കയറാൻ ശ്രമിച്ചത്.

സിലേഷ്യൻ സ്പൈഡർ മാൻ എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. കെട്ടിടത്തിന്റെ 25 നിലകൾ കയറിയ ശേഷം അഗ്നിശമന സേനാംഗങ്ങൾ ഇയാളെ തടഞ്ഞുവെക്കുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് 30ലധികം അഗ്നിശമന സേനാംഗങ്ങളും ആംബുലൻസുകളും പോലീസും സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി. കഴിഞ്ഞയാഴ്ച ഇതേ കെട്ടിടത്തിൽ കയറാൻ അദ്ദേഹം ശ്രമിച്ചിരുന്നെങ്കിലും സുരക്ഷ ഉദ്യോഗസ്ഥർ തടയുകയായിരുന്നു.

2019ൽ സമാനമായ സംഭവത്തിൽ വാർസയിലെ 557 അടി ഉയരമുള്ള മാരിയറ്റ് ഹോട്ടലിൽ ഒരു സുരക്ഷയുമില്ലാതെ കയറിയതിന് ബാനോട്ട് അറസ്റ്റിലായിരുന്നു.

യു.കെയിലെ 500 അടി പൊക്കമുള്ള ഹംബർ ബ്രിഡ്ജ്, റൊമാനിയയിലെ 1000 അടി ഉയരമുള്ള ചിമ്മിനി, ബാഴ്‌സലോണയുടെ 380 അടി മെലിയ സ്കൈ എന്നിങ്ങനെ നിരവധി കെട്ടിടങ്ങളിൽ കയറി അ​ദ്ദേഹം ജനശ്രദ്ധ നേടിയിട്ടുണ്ട്. ബാനോട്ടിന് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ 3.02 ലക്ഷം ഫോളോവേഴ്‌സ് ഉണ്ട്. 

Tags:    
News Summary - Attempting to climb a 30-storey building without any security, 'Spiderman' arrested in Argentina, video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.