അജ്ഞാതരോഗം ബാധിച്ച്​ 89 പേർ മരിച്ചു; അന്വേഷണം പ്രഖ്യാപിച്ച്​ ലോകാരോഗ്യസംഘടന

ജുബ: അജ്ഞാത രോഗംബാധിച്ച്​ 89 പേർ മരിച്ച ദക്ഷിണ സുഡാനിൽ അന്വേഷണവുമായി ലോകാരോഗ്യസംഘടന. രാജ്യത്ത് സ്ഥിതി വിലയിരുത്താൻ​ പ്രത്യേക സംഘത്തെ നിയോഗിച്ചു. രോഗംബാധിച്ചവരുടെ സാമ്പിളുകൾ ശേഖരിച്ച്​ പ്രത്യേക പഠനം നടത്തുന്നതിനായാണ്​ സംഘത്തെ നിയോഗിച്ചത്​.

ഫാൻഗാക്ക്​ നഗരത്തിലാണ്​ ആദ്യമായി രോഗബാധ റിപ്പോർട്ട്​ ചെയ്​തതെന്ന്​ സുഡാൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. സുഡാനിലെ ശാസ്​ത്രജ്ഞർക്ക്​ രോഗംസംബന്ധിച്ച കാര്യമായ വിവരങ്ങളില്ലെന്നാണ്​ സൂചന. തുടർന്നാണ്​ ഇക്കാര്യത്തിൽ ലോകാരോഗ്യസംഘടനയുടെ സഹായം തേടിയത്​.

രോഗം റിപ്പോർട്ട്​ ചെയ്യപ്പെട്ട നഗരത്തിൽ വെള്ളപ്പൊക്കവും ഉണ്ടായി. ഇതിനിടെ രോഗബാധ സ്ഥിരീകരിച്ചപ്പോൾ കോളറയാണെന്ന സംശയത്തിൽ ശേഖരിച്ച സാമ്പിളുകൾ നെഗറ്റീവായിരുന്നു. കനത്ത വെള്ളപ്പൊക്കം അനുഭവപ്പെടുന്നുണ്ടെങ്കിലും രോഗം സ്ഥിരീകരിച്ച പ്രദേശത്തേക്ക്​ എത്താൻ സാധിച്ചിട്ടുണ്ടെന്ന്​ ഡബ്യു.എച്ച്​.ഒ വക്​താവ്​ ഷെലിയ ബായ പറഞ്ഞു.

സാമ്പിളുകൾ ശേഖരിച്ച്​ ഉടൻ അവിടെ നിന്ന്​ സുഡാൻ തലസ്ഥാനത്തേക്ക്​ മടങ്ങാനുള്ള ശ്രമങ്ങളാണ്​ നടക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, കനത്ത വെള്ളപ്പൊക്കം രോഗം പകരുന്നതിന്‍റെ തോത്​ ഉയർത്തിയിട്ടുണ്ടെന്ന്​ മന്ത്രി ലാം തുങ്​വാർ പ്രതികരിച്ചു. 

Tags:    
News Summary - At least 89 killed by mystery disease as WHO deploys task force amid fears of outbreak

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.