അങ്കറേജ്: കോറോണ വൈറസ് ലോകത്തിലെ വിമാന യാത്രക്ക് സൃഷ്ടിച്ച വെല്ലുവിളി ചില്ലറയല്ല. വൈറസ് അതിവേഗം ലോകത്തിൽ പടർന്നതോടെ മിക്ക രാജ്യങ്ങളിലും യാത്ര വിമാനങ്ങൾ സർവീസ് നിർത്തി. എങ്കിലും ചരക്ക് നീക്കം തുടരുന്നുണ്ട്. പുതിയ സാഹചര്യത്തിൽ വിമാന യാത്രയുമായി ബന്ധപ്പെട്ട കൗതുകകരമായ പല കാര്യങ്ങളും പുറത്ത് വരുന്നുണ്ട്. അതിലൊന്ന് തിരക്കേറിയ വിമാനത്താവളം സംബന്ധിച്ചുള്ള വിവരങ്ങളാണ്.
ലോകത്ത് തിരക്കേറിയ വിമാനത്താവളത്തിെൻറ പട്ടികയിൽ ഉൾപ്പെട്ടിരുന്നത് ലണ്ടൻ, ന്യൂയോർക്ക്, ദുബൈ, ഹോങ്കോങ് പോലുള്ള എയർപോർട്ടുകളായിരുന്നു. എന്നാൽ, കോവിഡ് വന്നതോടെ സ്ഥിതി മാറി. അലാസ്കയിലെ അങ്കറേജ് വിമാനത്താവളമാണ് ഇപ്പോൾ ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളം. ചരക്ക് നീക്കത്തിെൻറ ഹബ്ബായി അങ്കറേജ് മാറി.
കാർഗോ വിമാനങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അഞ്ചാം സ്ഥാനത്താണ് അങ്കറേജ്. കോവിഡ് വന്നതോടെ മറ്റ് വിമാനത്താവളങ്ങളിൽ വിമാനങ്ങൾ കൂട്ടത്തോടെ പാർക്ക് ചെയ്തതിനെ തുടർന്ന് വടക്കേ അമേരിക്കക്കും ഏഷ്യക്കുമിടയിലെ തന്ത്രപ്രധാനമായ വിമാനത്താവളങ്ങളിലൊന്നായ അങ്കറേജിൽ തിരക്കേറുകയായിരുന്നു. ഏപ്രിൽ 25ാം തീയതിലെ കണക്ക് പ്രകാരം 948 വിമാനങ്ങളാണ് അങ്കറേജിലെത്തിയത്. ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിൽ 682 വിമാനങ്ങളെത്തിയ സ്ഥാനത്താണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.