Posted On
date_range Updated On
date_range ലങ്കയിൽ എഴുത്തുകാരന് കുത്തേറ്റു
കൊളംബോ: ശ്രീലങ്കയിൽ പ്രതിപക്ഷ പ്രസിഡൻറ് സ്ഥാനാർഥിയെ വിമർശിച്ച് പുസ്തകമെഴുതിയ എഴുത്തുകാരന് കുത്തേറ് റു. വീട്ടിൽ അതിക്രമിച്ചു കയറിയാണ് ലസന്ത വിജിരത്നയെ സായുധധാരികൾ ആക്രമിച്ചത്. വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും വിജിരത്നയുടെ ഭാര്യയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു.
കഴിഞ്ഞാഴ്ചയാണ് ഇദ്ദേഹത്തിെൻറ വെയ്സ്റ്റ്ഫുൾ ഡെവലപ്മെൻറ് ആൻഡ് കറപ്ഷൻ എന്ന പുസ്തകം ഭരണകക്ഷി സ്ഥാനാർഥിയായ സജിത് പ്രേമദാസക്ക് കോപ്പി നൽകി പ്രകാശനം ചെയ്തത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.