Posted On
date_range Updated On
date_range വെനിസ്വേല: പുതിയ ഭരണസഭയിൽ മദൂറോയുടെ മകനും
കറാക്കസ്: ലാറ്റിനമേരിക്കൻ രാജ്യമായ വെനിസ്വേലയിൽ ഭരണഘടന മാറ്റിയെഴുതുന്നതിെൻറ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട നിയമനിർമാണസഭയിൽ പ്രസിഡൻറ് നികളസ് മദൂറോയുടെ മകനെയും. തെരഞ്ഞെടുക്കപ്പെട്ട 545 അംഗങ്ങളിൽ ഒരാൾ മദൂറോയുടെ മകൻ നികളസ് ഏണസ്റ്റ് മദൂറോ ഗ്യൂറേ ആണെന്ന് തെരഞ്ഞെടുപ്പ് കമീഷൻ സ്ഥിരീകരിച്ചിട്ടുണ്ട്. ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിനെതിരെ വ്യാപകപ്രതിഷേധമാണ് നടന്നത്. പ്രതിപക്ഷം സ്ഥാനാർഥികളെ നിർത്താത്ത തെരഞ്ഞെടുപ്പിൽ സോഷ്യലിസ്റ്റ് പാർട്ടിയുടെ വിജയം പ്രഖ്യാപിച്ചതും മദൂറോ തന്നെയായിരുന്നു. നിലവിൽ ദേശീയ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് മേധാവിയും പ്രസിഡൻറിെൻറ ഒാഫിസിെൻറ ചുമതല വഹിക്കുന്നയാളുമാണ് ഏണസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.