പാകിസ്താനെ പരാമർശിക്കാതെ ഭീകരതക്കെതിരെ ആഞ്ഞടിച്ച് സുഷമ

അബൂദബി: ഭീകരവാദത്തിന് പിന്തുണ നൽകുന്ന രാജ്യങ്ങൾ നിർബന്ധമായും അത് നിർത്തണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. അബൂദബിയിൽ വെള്ളിയാഴ്ച ആരംഭിച്ച ഒാർഗനൈസേഷൻ ഒാഫ് ഇസ്ലാമിക് കോഒാപറേഷൻ (ഒ.െഎ.സി) വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിൻെറ ഉദ്ഘാടന സെഷനിൽ സംസാരിക്കുകയായിരുന്നു സുഷമ. പുൽവാമയിലെ ഭീകരാക്രമണത്തി​െൻറയും ബാലാകോട്ടിലെ ഇന്ത്യൻ സൈനികാക്രമണത്തി​െൻറയും പശ്ചാത്തലത്തിൽ ഭീകരർക്ക് സഹായം നൽകുന്ന രാജ്യങ്ങൾക്കെതിരെ രംഗത്തു വരാൻ ഒ.െഎ.സിയോട് അപേക്ഷിച്ച സുഷമ പക്ഷേ, പാകിസ്താനെ പരാമർശിച്ചില്ല.

മാനവികതയെ സംരക്ഷിക്കണമെങ്കിൽ ഭീകരർക്ക് അഭയവും ധനസഹായവും നൽകുന്ന രാജ്യങ്ങളോട് അവരുടെ രാജ്യങ്ങൾ േകന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരക്യാമ്പുകൾക്ക് അടിസ്ഥാന സൗകര്യം ഉൾപ്പെടെയുള്ളവ നിഷേധിക്കാൻ നാം പറയണം. വർധിച്ചുകൊണ്ടിരിക്കുന്ന ഭീകരവാദ ദുർഭൂതത്തെ തുടച്ചുമാറ്റേണ്ടതാണ്. ഭീകരവാദികൾക്ക് അഭയം നൽകുന്നവർക്ക് ഒ.െഎ.സി താക്കീത് നൽകണം. ഭീകരവാദം ജീവിതങ്ങളെ നശിപ്പിക്കുകയും രാജ്യങ്ങളെ അസ്ഥിരപ്പെടുത്തുകയും ലോകത്തെ കനത്ത നാശത്തിലേക്ക് കൊണ്ടുപോവുകയും ചെയ്യുന്നു.

ഭീകരവാദം വളർന്നുകൊണ്ടിരിക്കുകയും അതുമൂലം കൊല്ലപ്പെടുന്നവരുടെ എണ്ണം ഏറിക്കൊണ്ടിരിക്കുകയുമാണ്. ഭീകരവാദവും തീവ്രവാദവും വ്യത്യസ്ത പേരുകളും ലേബലുകളുമാണ് വഹിക്കുന്നത്. അവ വ്യത്യസ്ത മാർഗങ്ങൾ ഉപയോഗിക്കുന്നു. എന്നാൽ, എല്ലാ സാഹചര്യത്തിലും ഭീകരവാദം മതത്തെ വക്രീകരിക്കുകയും വിശ്വാസത്തെ വഴിതെറ്റിക്കുകയും ചെയ്യുന്നു.ഭീകരവാദത്തിന് എതിരായ പോരാട്ടം ഏതെങ്കിലും മതത്തിന് എതിരല്ല. അങ്ങനെ ആകാനും പാടില്ല. ഇസ്ലാം സമാധാനമാണ്. അല്ലാഹുവി​െൻറ 99 നാമങ്ങളും അക്രമത്തെ അർഥമാക്കുന്നില്ല. ഇതുപോലെ എല്ലാ മതങ്ങളും സമാധാനത്തിനും സാഹോദര്യത്തിനും കാരുണ്യത്തിനുമാണ് നിലകൊള്ളുന്നത്.

18.5 കോടിയിലധികം മുസ്ലിം സഹോദരങ്ങൾ ഉൾപ്പെടെ 130 കോടി ഇന്ത്യക്കാരുടെ ആശംസകളുമായാണ് താൻ വന്നിരിക്കുന്നത്. ഞങ്ങളുടെ മുസ്ലിം സഹോദരന്മാരും സഹോദരികളും ഇന്ത്യയുടെ തന്നെ വൈവിധ്യത്തിൻെറ ചെറിയൊരു ഭാഗം മാത്രമാണ്. ഇന്ത്യ സമാധാനത്തിൻെറ ദീപസ്തംഭമാണ്. നിരവധി മതങ്ങളുടെ വീടാണ്. ഇപ്പോൾ ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥകളിലൊന്നാണ്. ബഹു വംശങ്ങളും സംസ്കാരങ്ങളും ഭാഷകളുമുള്ള രാജ്യങ്ങളാണ് ഇവിടെ ഒത്തുചേർന്നിരിക്കുന്നത്. നിരവധി വെല്ലുവിളികളുണ്ടെങ്കിലും ഇൗ രാജ്യങ്ങൾക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാനാവുമെന്നും സുഷമ സ്വരാജ് കൂട്ടിച്ചേർത്തു.

Tags:    
News Summary - ushma Swaraj Quotes Rig Veda at Islamic Nations’ Conclave-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.