ഏഴ് പാക് കമ്പനികൾക്ക് ​യു.എസ് ​നിയന്ത്രണം

ഇസ് ലാമാബാദ്​: പാകിസ് താനിലെ ഏഴ് ​ആയുധക്കമ്പനികളെ യു.എസ് ​തങ്ങളുടെ കയറ്റുമതി നിയന്ത്രണ പട്ടികയിൽ ഉൾപ്പെടുത്തിയതായി റിപ്പോർട്ട്​. അമേരിക്കയുടെ ആഭ്യന്തര സുരക്ഷക്കും വിദേശ നയത്തിനും ഭീഷണിയാണെന്ന് ​ചൂണ്ടിക്കാണിച്ചാണ്​കമ്പനികളെ ഇൗ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതെന്ന്​ യു.എസ്​വാണിജ്യ വിഭാഗം അറിയിച്ചു​. ഇൗ കമ്പനികൾക്കെതിരായ നടപടിക്ക്​ വ്യക്തമായ തെളിവുകളുടെ പിൻബലമുണ്ടെന്നും അമേരിക്ക വ്യക്തമാക്കി.

പാകിസ്​താനിൽ പ്രവർത്തിക്കുന്ന അഹദ്​ ഇൻറർനാഷണൽ, എയർ വീപ്പൺസ്​കോപ്ലക്​സ്, എഞ്ചിനീയറിങ്​ സൊലൂഷൻ പ്രൈവറ്റ്​ ലിമിറ്റഡ്​​, മാരിറ്റൈം ടെക്നോളജി കോപ്ലക്സ് നാഷണൽ എഞ്ചിനീയറിങ്, സൈൻറിഫിക്​ കമീഷൻ, ന്യൂ ഒാേട്ടാ എഞ്ചിനീയറിങ്, യൂണിവേഴ്സൽ ടൂളിങ്​സർവീസ്​ തുടങ്ങിയ കമ്പനികളെയാണ് ലിസ്​റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്​.

അതേസമയം അമേരിക്ക പുറത്തിറക്കിയ രേഖകളിൽ പറഞ്ഞിരിക്കുന്ന പേരുകൾക്ക്​ പാകിസ്താനിലെ മിസൈൽ പദ്ധതിയുമായി ബന്ധമുണ്ടോയെന്ന്​ സ്​ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. ആണവ പദ്ധതിയുമായും മിസൈൽ പദ്ധിയുമായും ബന്ധപ്പെട്ട വാർത്തകൾ പാകിസ്താൻ നിഷേധിക്കലാണ്​ പതിവ്​.

 

News Summary - US slaps sanctions on 7 Pak entities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.