Posted On
date_range Updated On
date_range യു.എസ് ഇന്ത്യയുമായി ചേർന്ന് പാകിസ്താനെതിരെ കളിക്കുന്നു –മുശർറഫ്
ഇസ്ലാമാബാദ്: അമേരിക്ക ഇന്ത്യയുമായി ചേർന്ന് പാകിസ്താനെതിരെ കരുക്കൾ നീക്കുകയാണെന്ന് മുൻ സൈനിക ഭരണാധികാരി ജനറൽ പർവേസ് മുശർറഫ്. വോയ്സ് ഒാഫ് അമേരിക്കക്ക് നൽകിയ അഭിമുഖത്തിലാണ് മുശർറഫ് ഇക്കാര്യം പറഞ്ഞത്. ശീതകാല യുദ്ധം മുതൽ ഇന്ത്യയെ സഹായിക്കുന്നത് ഇപ്പോഴും തുടരുന്നു.
യു.എസുമായി ചേർന്നാണ് പാകിസ്താനെതിരെ ഇന്ത്യ നീക്കം നടത്തുന്നത്. അഫ്ഗാനിസ്താനിലും സമാനരീതിയിലാണ് ഇന്ത്യയുടെ ഇടപെടൽ. ഇക്കാര്യം െഎക്യരാഷ്ട്ര സഭ അന്വേഷിക്കണം. ആവശ്യമുള്ള സമയത്ത് യു.എസ് ഞങ്ങളെ സമീപിച്ചിട്ടുണ്ട്. അല്ലാത്തപ്പോൾ തഴയുകയും ചെയ്തു. -മുശർറഫ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.