Posted On
date_range Updated On
date_range രണ്ടു ഫലസ്തീൻ യുവാക്കൾ ഇസ്രയേൽ സേനയുടെ വെടിയേറ്റ് മരിച്ചു
ജെറൂസലം: വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് ഫലസ്തീൻ യുവാക്കൾ ഇസ്രയേൽ സൈന്യത്തിെൻറ വെടിയേറ്റ് മരിച്ചു. വെസ്റ്റ് ബ ാങ്കിൽനിന്നുള്ള 16കാരനായ അബ്ദുല്ല ലോയ് ഗൈഥാണ് കൊല്ലപ്പെട്ടവരിൽ ഒരാൾ. റമദാനിലെ അവസാന വെള്ളിയാഴ്ച പ്രാർത്ഥനക്ക ് അൽ-അഖ്സ പള്ളിയിലേക്ക് പോകാൻ ചെക്ക്പോസ്റ്റ് മറികടക്കാൻ ശ്രമിച്ച ഗൈഥിനു നേരെ സേന വെടിയുതിർക്കുകയായിരുന്നു.
നെഞ്ചിൽ വെടിയേറ്റാണ് മരണമെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. വെടിവെപ്പിൽ പരിക്കേറ്റ 21കാരനായ അബൂ തബീഷ് ബത്്ലഹേമിലെ ബെയ്ത് ജല ആശുപത്രിയിൽ ചികിത്സയിലാണ്.
19കാരനാണ് ഇസ്രയേൽ പൊലീസിെൻറ വെടിയേറ്റ് മരിച്ച മറ്റൊരു യുവാവ്. രണ്ട് ഇസ്രയേലികളെ കുത്തി പരിക്കേൽപ്പിച്ചതിനാണ് യുവാവിനെ പൊലീസ് വെടിവെച്ചതെന്ന് ഇസ്രയേൽ പൊലീസ് വക്താവ് പറഞ്ഞു. യുവാവിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.