ഇസ്തംബൂൾ: തുർക്കിയിലെ അമേരിക്കൻ എംബസി ജീവനക്കാരനായ സ്വദേശിയെ അറസ്റ്റ് ചെയ്തതിനെച്ചൊല്ലി ഇരു രാജ്യങ്ങളും കൊമ്പുകോർക്കുന്നു. നയതന്ത്ര പ്രതിസന്ധി മൂർച്ഛിച്ചതോടെ തുർക്കിയും അമേരിക്കയും പരസ്പരം വിസ സേവനം നിർത്തിവെച്ചു.
തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാെനതിരെ കഴിഞ്ഞ വർഷം നടന്ന അട്ടിമറിയിൽ പങ്ക് ആരോപിക്കപ്പെടുന്ന ഫത്ഹുല്ല ഗുലനോട് അനുഭാവം പുലർത്തിയെന്നു പറഞ്ഞാണ് അങ്കാറയിലെ അമേരിക്കൻ എംബസിയിൽ ജോലിചെയ്ത തുർക്കി പൗരനെ കഴിഞ്ഞ ദിവസം അറസ്റ്റ്ചെയ്തത്.
എന്നാൽ, എംബസി ജീവനക്കാരനെതിരായ നടപടി അംഗീകരിക്കാനാവില്ലെന്ന് യു.എസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് തുർക്കിയിൽ നിന്നുള്ള വിസക്ക് താൽക്കാലിക വിലക്ക് പ്രഖ്യാപിച്ചത്. തൊട്ടുപിറകെ അമേരിക്കൻ പൗരന്മാർക്ക് തുർക്കിയിലേക്കുള്ള വിസ നടപടികൾ തുർക്കിയും നിർത്തിവെച്ചു. വിനോദ സഞ്ചാരം, ബിസിനസ്, വിദ്യാഭ്യാസം, താൽക്കാലിക ജോലി, ചികിത്സ തുടങ്ങിയ ആവശ്യങ്ങൾക്കുള്ള വിസകളൊന്നും ഇനി ഇരു രാജ്യങ്ങളും പരസ്പരം അനുവദിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.