'ക്രൈം മിനിസ്​റ്റർ, ഗോ ഹോം...'; നെതന്യാഹുവിനെതിരെ സമരം കനപ്പിച്ച്​ ആയിരങ്ങൾ തെരുവിൽ

തെൽഅവീവ്​: അഴിമതിയിൽ മുങ്ങിയ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ പ്രതിഷേധം കനപ്പിച്ച്​ പ്രക്ഷോഭകാരികൾ. പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ആയിരങ്ങൾ തടിച്ചുകൂടി 'രാജിവെച്ച്​ പുറത്തുപോകൂ'എന്ന്​ ഉച്ചത്തിൽ മു​ദ്രാവാക്യം ഉയർത്തി. ജെറൂസലം തെരുവും പ്രതിഷേധക്കാർ കൈയടിക്കിയിരിക്കുകയാണ്​.

അഴിമതി വിചാരണ നടക്കു​േമ്പാൾ പ്രധാനമന്ത്രി സ്​ഥാനത്തു തുടരുന്നത്​ നാണക്കേടാണെന്ന്​ പ്രതിഷേധക്കാർ പറഞ്ഞു. പ്രതിഷേധത്തെ അടിച്ചമർത്താൻ പൊലീസ്​ ശ്രമിച്ചെങ്കിലും ഒാരോ ദിവസം പിന്നിടു​േമ്പാഴും തെരുവിലെത്തുന്ന ആളുക​ളുടെ എണ്ണം കൂടുകയാണ്​.

നെതന്യാഹുവി​െൻറ വസതിക്കു മുന്നിൽ ശനിയാഴ്​ച രാത്രി നടന്ന പ്രക്ഷോഭത്തിൽ 10,000ത്തോളം ആളുകൾ പ​െങ്കടുത്തതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു. 'ക്രൈം മിനിസ്​റ്റർ', 'ഗോ ഹോം' എന്നീ പ്ലക്കാർഡുകൾ ഏന്തിയായിരുന്നു പ്രധാനമന്ത്രിയുടെ വസതിയിലേക്ക്​ പ്രക്ഷോഭകാരികൾ നീങ്ങിയത്​.

ജീവിത ചെലവ്​ ക്രമാധീതമായി വർധിച്ചതോടെ 2011ൽ സർക്കാരിനെതിരെ നടന്ന പ്രതിഷേധങ്ങൾക്കു ശേഷം രാജ്യത്ത്​ നടക്കുന്ന ഏറ്റവും വലിയ പ്രക്ഷോഭമാണിത്​.

അഴിമതിയിലും കോവിഡ്​ പ്രതിരോധിക്കുന്നതിലും സർക്കാർ പരാജയപ്പെ​ട്ടെന്ന്​ ആരോപിച്ച്​ കഴിഞ്ഞ മാസം പൊട്ടിപ്പുറപ്പെട്ട പ്രതിഷേധ മാർച്ച്​ ഭരണാധികാരികളുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്​.

പ്രതിരോധപ്രവർത്തനങ്ങളിൽ പൂർണമായി സർക്കാർ പരാജയപ്പെ​െട്ടന്നും അഴിമതിയിൽ മുങ്ങിയിരിക്കുകയാണെന്നും ആരോപിച്ചാണ്​​ രാജ്യത്തുടനീളം ശക്​തമായ പ്രതിഷേധങ്ങൾ രൂപപ്പെട്ടത്​.

അഴിമതി കേസുകളിൽ വിചാരണ​ േനരിടുന്ന നെതന്യാഹുവി​​െൻറ ജനപ്രീതി അടുത്ത കാലത്ത്​ ഇടിഞ്ഞിരുന്നു. സമ്പന്നരായ സുഹൃത്തുക്കളിൽ നിന്ന്​ പണംപറ്റി വഴിവിട്ട സഹായങ്ങൾ ചെയ്​തെന്ന ആരോപണത്തെതുടർന്നാണ്​ അ​ന്വേഷണം നടക്കുന്നത്​. ഇതിനൊപ്പമാണ്​ ഇസ്രായേലിൽ കോവിഡ്​ രോഗികളുടെ വർധനവുണ്ടായത്​.

കൊറോണക്കാലത്ത്​ ചില സാമ്പത്തിക പാക്കേജുകൾ രാജ്യത്ത്​ പ്രഖ്യാപിച്ചിരുന്നെങ്കിലും ഫലപ്രദമായിരുന്നില്ല. ലോക്​ഡൗണിലുണ്ടായ പ്രതിസന്ധി മറികടക്കാൻ സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജന പദ്ധതികൾ താഴെതട്ടിലേക്കെത്തുന്നില്ലെന്നും​ പ്രതിഷേധക്കാർ പറയുന്നു.

സർക്കാർ ലോക്​ഡൗൺ കാലയളവിൽ പ്രഖ്യാപിച്ച സഹായ സ്​കീമുകളൊന്നും ഗുണഭോക്​താക്കളിലേക്ക്​ പൂർണമായി എത്തിയിട്ടില്ല. തൊഴിലാളികളും ചെറുകിട സംരംഭകരുമാണ്​ പ്രക്ഷോഭത്തിന്​ നേതൃത്വം നൽകുന്നവരിൽ അധികവും.

ഇടതുപക്ഷ വിമർശകർ, അരാജകവാദികൾ, ആരോഗ്യ ഭീകരവാദ പ്രവർത്തനം എന്നെല്ലാമാണ്​ പ്രതിഷേധ സമരക്കാരെ ഭരണകൂടം വിശേഷിപ്പിക്കുന്നത്​.

കോവിഡ്​ കാരണം എട്ടു ലക്ഷത്തോളം ആളുകൾക്ക്​ രാജ്യത്ത്​ ജോലി നഷ്​ടമായതായാണ്​ കണക്ക്​.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.