ന്യൂഡൽഹി: ഭീകരത നേരിടാൻ ഇന്ത്യയുമായി സഹകരണം വർധിപ്പിക്കുമെന്ന് സൗദി അറേബ്യ. ഭീ കര ശൃംഖലകളിലേക്കുള്ള പണമൊഴുക്ക് തടയാനും രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവെക്കാ നും സഹകരിക്കും. സൗദിയിൽ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടന്ന് രണ്ടാഴ്ചക്കു ശേഷം ഡൽഹിയിലെ സൗദി സ്ഥാനപതി ഡോ. സഉൗദ് ബിൻ മുഹമ്മദ് അൽ സാഥിയാണ് വാർത്ത ഏജൻസിയോട് നിലപാട് വിശദീകരിച്ചത്.
ഭീകരത നേരിടുന്നതിന് ഇന്ത്യയും സൗദിയുമായി അടുത്തു സഹകരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സുരക്ഷ, കുറ്റവാളി കൈമാറ്റം തുടങ്ങിയ കാര്യങ്ങളിൽ നിരവധി കരാറുകൾ കഴിഞ്ഞവർഷങ്ങളിൽ ഒപ്പുവെച്ചിട്ടുണ്ട്. ഭീകരതക്കെതിരായ ആേഗാള പ്രചാരണത്തിെൻറ മുൻനിരയിൽ സൗദി ഉണ്ട്. െഎ.എസ്.െഎ.എസിനെതിരായ 68 രാജ്യങ്ങളുടെ ആഗോള സഖ്യ സ്ഥാപകാംഗവുമാണ്.
അടുത്ത സുഹൃത്തും പ്രതിരോധ പങ്കാളിയുമെന്ന നിലയിലാണ് സൗദി ഇന്ത്യയെ കാണുന്നത്. പ്രതിരോധ, സുരക്ഷ സഹകരണം കൂടുതൽ വിപുലപ്പെടുത്തുകയും ചെയ്യും. ഭീകരതയെ നേരിടാനുള്ള ഒരു ശ്രമവും സൗദി പാഴാക്കിയിട്ടില്ല. സാമ്പത്തിക, ബാങ്കിങ് നിയന്ത്രണങ്ങൾ 2003 മുതൽ തന്നെയുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി 2016ൽ സൗദി സന്ദർശിച്ചപ്പോൾ ഭീകര പ്രതിരോധ സഹകരണം വർധിപ്പിക്കാൻ ഇരു രാജ്യങ്ങളും തീരുമാനിക്കുകയും ചെയ്തിരുന്നു -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.