Posted On
date_range Updated On
date_range റഷ്യൻ യുദ്ധ വിമാനം സിറിയൻ വിമതർ വെടിവെച്ചിട്ടു
ഡമാസ്കസ്: സിറിയ വിമതർ റഷ്യൻ യുദ്ധ വിമാനം വെടിവെച്ചിട്ടു. സിറിയയിലെ ഇഡലിബ് പ്രവിശ്യയിൽ ശനിയാഴ്ചയാണ് സംഭവം. വിമാനം വെടിവെച്ചിട്ട കാര്യം റഷ്യൻ പ്രതിരോധമന്ത്രാലയം സ്ഥിരീകരിച്ചു.
റഷ്യയുടെ സുഖോയ് 25 വിമാനമാണ് വിമതർ തകർത്തത്. വിമാനം താഴെ പതിക്കുന്നതിന് മുമ്പ് അടിന്തര സംവിധാനം ഉപയോഗിച്ച് പൈലറ്റ് രക്ഷപ്പെട്ടുവെങ്കിലും പിന്നീട് വിമതർ ഇദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെടുന്നതിന് മുമ്പ് വിമാനം അപകടത്തിൽപ്പെട്ട വിവരം പൈലറ്റ് അധികൃതരെ അറിയിച്ചു.
സംഭവത്തിെൻറ പശ്ചാത്തലത്തിൽ വ്യോമക്രമണം ശക്തമാക്കുമെന്ന് റഷ്യ അറിയിച്ചു. വാർത്ത എജൻസികൾ നൽകുന്ന വിവരങ്ങളനുസരിച്ച് റഷ്യ നടത്തിയ വ്യോമാക്രമണങ്ങളിൽ 30 വിമതർ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.