ഫിലിപ്പീന്‍സ് മേയറും അംഗരക്ഷകരും പൊലീസ് വെടിയേറ്റു മരിച്ചു

മനില: പൊലീസിന്‍െറ മയക്കു മരുന്ന് വേട്ടക്കിടെ ഫിലിപ്പീന്‍സ് മേയറും ഒമ്പത് അംഗരക്ഷകരും വെടിയേറ്റു മരിച്ചു. തെക്കന്‍ മേഖലയിലെ സൗദി അംപത്വാന്‍ നഗരത്തിലെ മേയറായ ഷംസുദ്ദീന്‍ ദിമാകോം ആണ് മരിച്ചത്. മനിലക്ക് 950 കി.മീ. അകലെയുള്ള മകിലാല നഗരത്തിലാണ് സംഭവം. കുറ്റകൃത്യങ്ങള്‍ തടയാന്‍ കര്‍ശന നടപടികള്‍ ആവിഷ്കരിക്കുമെന്ന പ്രസിഡന്‍റ് റൊഡ്രിഗോ ദുതേര്‍തെയുടെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണിത്. ദാവോസിറ്റിയില്‍ നിന്ന് വലിയ അളവില്‍ മയക്കുമരുന്ന് കടത്താന്‍ ദിമാകോമും സംഘവും പദ്ധതിയിട്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് പരിശോധനക്കത്തെിയത്. മയക്കുമരുന്ന് കടത്തില്‍ ഇദ്ദേഹത്തിന് പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു.

എന്നാല്‍, മയക്കുമരുന്ന് വ്യാപാരത്തില്‍ പങ്കാളിയാണെന്ന ആരോപണം നിഷേധിച്ച ഇദ്ദേഹം ദുതേര്‍തെയുടെ പൊലീസ് നടപടിയെ പിന്തുണക്കുന്നതായി അറിയിച്ചിരുന്നു. ദാവോസിറ്റിയില്‍നിന്ന് വലിയ അളവില്‍ മയക്കുമരുന്ന് കടത്താന്‍ ദിമാകോമും സംഘവും പദ്ധതിയിട്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് പരിശോധനക്കത്തെിയത്. ചെക്പോസ്റ്റിനടുത്ത് മയക്കുമരുന്നു വിരുദ്ധ പൊലീസ് വാഹനം തടഞ്ഞുനിര്‍ത്തിയപ്പോള്‍ ദിമാകോമും അനുചരന്മാരും വെടിയുതിര്‍ക്കുകയായിരുന്നൂവെന്ന് അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് പൊലീസ് തിരിച്ചു വെടിവെക്കുകയായിരുന്നു.
ദുതേര്‍തെ പ്രസിഡന്‍റായി അധികാരമേറ്റെടുത്ത ശേഷം നടന്ന മയക്കുമരുന്നു വേട്ടക്കിടെ 3800 പേരാണ് മരിച്ചത്. സംശയിക്കുന്നവരെ മുഴുവന്‍ കൊന്നൊടുക്കുകയാണെന്നാരോപിച്ച് യു.എന്‍ ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ സംഘടനകളും യു.എസും ദുതേര്‍തെക്കെതിരെ രംഗത്തുവന്നിരുന്നു. കഴിഞ്ഞ മേയിലാണ് ദുതേര്‍തെ പ്രസിഡന്‍റായി അധികാരമേറ്റത്.

Tags:    
News Summary - philippine mayor shot dead,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.