‘ഗുഡ്​നൈറ്റ്​ ​സ്​റ്റോറീസ്​ ഫോർ റെബൽ ഗേൾസ്​’ പുസ്​തകത്തിൽനിന്ന്​ സൂചിയെ നീക്കണമെന്ന്​ 

നയ്​പിഡാവ്​: 2017ൽ ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള കുട്ടികൾക്കായുള്ള ‘ഗുഡ്​നൈറ്റ്​ ​സ്​റ്റോറീസ്​ ഫോർ റെബൽ ഗേൾസ്​’ എന്ന പുസ്​തകത്തിൽനിന്ന്​ മ്യാന്മർ ജനാധിപത്യ നേതാവ്​ ഒാങ്​സാൻ സൂചിയുടെ പേര്​ നീക്കണമെന്ന്​ ആവശ്യമുയർന്നു. കടുത്ത വെല്ലുവിളികൾ അതിജീവിച്ച്​ ഉന്നതസ്​ഥാനങ്ങൾ അലങ്കരിച്ച വനിതകളെക്കുറിച്ചുള്ളതാണ്​ പുസ്​തകം. ഒാങ്​സാൻ സൂചി,  അമേലിയ എർഹാർട്​, മേരി ക്യൂറി, ഹിലരി ക്ലിൻറൺ, സെറീന വില്യംസ്​ തുടങ്ങി  നൂറോളം പ്രമുഖ വനിതകളുടെ ജീവിതകഥയാണ്​ പുസ്​തകത്തിലെ പ്രതിപാദ്യം.

ലക്ഷ്യത്തിലേക്കുള്ള  യാത്രയിൽ പെൺകുട്ടികൾക്ക്​ പ്രചോദനം നൽകുന്ന പുസ്​തകമാണിത്​. നൊ​േബൽ സമ്മാന ജേതാവും  മ്യാന്മറിലെ ജനാധിപത്യ പോരാളിയുമായ ഒാങ്​സാൻ സൂചിയാണ്​ പുസ്​തകത്തിലെ ഏറ്റവും തിളക്കമാർന്ന അധ്യായം. എന്നാൽ, യു.എൻ വംശഹത്യ​െയന്നു വിളിച്ച രാഖൈനിലെ  റോഹിങ്ക്യൻ മുസ്​ലിംകൾക്കെതിരായ സൈനിക അട്ടിമറിയെ ന്യായീകരിച്ചത്​ സൂചിയുടെ പ്രതിച്ഛായ കുത്തനെ ഇടിച്ചു. തുടർന്നാണ്​ സൂചിയുടെ ജീവിതകഥ പുസ്​തകത്തിൽനിന്ന്​  നീക്കംചെയ്യണമെന്ന ആവശ്യവുമായി ഒരുകൂട്ടം രക്ഷിതാക്കൾ രംഗത്തുവന്നത്​. ആറുവയസ്സിനു മുകളിലുള്ള കുട്ടികൾക്കായാണ്​ പുസ്​തകം പുറത്തിറക്കിയത്​. പുസ്​തകത്തിലെ രേഖാചിത്രങ്ങൾ  വരച്ചതും വനിതകളാണ്​. സൂചിയുടെ വാചകങ്ങളും ഉദ്ധരിക്കുന്നുണ്ട്​.

Tags:    
News Summary - Parents demand Aung San Suu Kyi is cut from children’s book of role models

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.