Posted On
date_range Updated On
date_range വെസ്റ്റ്ബാങ്കിൽ ഫലസ്തീനിയെ വെടിവെച്ചുെകാന്നു
ജറൂസലം: ജൂതകുടിയേറ്റക്കാരെൻറ കൊലപാതകത്തിനു കാരണക്കാരനെന്നാേരാപിച്ച് ഇസ്രായേൽ സൈന്യം ഫലസ്തീനിെയ വെടിവെച്ചുകൊന്നു. വെസ്റ്റ്ബാങ്കിലെ നബ്ലുസിൽ വെച്ചാണ് അഹ്മദ് ജറാറിനെ (22) വധിച്ചത്. 2002ലെ രണ്ടാം ഇൻതിഫാദയിൽ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയതാണ് ജറാറിെൻറ പിതാവും ഹമാസ് നേതാവുമായ നാസർ ജറാറിനെ. അന്ന് ഏഴുവയസ്സായിരുന്നു ജറാറിന്. അമേരിക്കൻ യൂനിവേഴ്സിറ്റിയിൽനിന്ന് ബിരുദം നേടിയ ജറാറിന് ലോകവ്യാപകമായി വൻ സൗഹൃദശൃംഖലയുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. ഇസ്രായേൽ മാധ്യമമാണ് മരണവിവരം പുറത്തുവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.