Posted On
date_range Updated On
date_range കുൽഭൂഷണ് ഇന്ന് നയതന്ത്ര സഹായം ലഭ്യമാക്കും –പാകിസ്താൻ
ഇസ്ലാമാബാദ്: ചാരവൃത്തി ആരോപിച്ച് പാകിസ്താൻ വധിശിക്ഷക്കു വിധിച്ച് തടവിലിട്ട കുൽഭൂഷൺ യാദവിന് ഇന്ത്യൻ നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെടാനുള്ള സൗകര്യം ഒരുക്കുമെന്ന് പാക് അധികൃതർ. തിങ്കളാഴ്ച ഇതിനുള്ള സൗകര്യം ഒരുക്കുമെന്നും പാകിസ്താൻ വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസൽ അറിയിച്ചു. ‘‘വിയന കൺവെൻഷൻ പ്രകാരവും അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവ് മാനിച്ചും കുൽഭൂഷണ് നയതന്ത്ര സഹായം ലഭ്യമാക്കും’’ -വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.