ഉത്തര കൊറിയയുടെ  കൈവശം 10 അണുബോംബുകള്‍  നിര്‍മിക്കാനുള്ള പ്ളൂട്ടോണിയമുണ്ടെന്ന്  

പ്യോങ്യാങ്: ഉത്തരകൊറിയയുടെ കൈവശം 10 അണുബോംബുകള്‍ നിര്‍മിക്കാന്‍ കഴിയുന്നത്ര പ്ളൂട്ടോണിയമുണ്ടെന്ന് ദക്ഷിണകൊറിയയുടെ ആരോപണം. 
രാജ്യം ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്‍െറ നിര്‍മാണത്തിന്‍െറ അന്തിമഘട്ടത്തിലാണെന്ന ഉത്തരകൊറിയന്‍ തലവന്‍  കിം ജോങ് ഉന്നിന്‍െറ വെളിപ്പെടുത്തലിനുശേഷമാണിത്. അന്താരാഷ്ട്ര ഉപരോധത്തിനിടെയും ഉത്തരകൊറിയ അഞ്ച് ആണവപരീക്ഷണങ്ങളും നിരവധി മിസൈല്‍ വിക്ഷേപണങ്ങളും നടത്തിയിരുന്നു.  50 കി.ഗ്രാം പ്ളൂട്ടോണിയം ഉത്തരകൊറിയയുടെ കൈവശമുണ്ടെന്നും അതുകൊണ്ട് 10ലേറെ ആണവായുധങ്ങള്‍ നിര്‍മിക്കാന്‍ കഴിയുമെന്നും ദ.കൊറിയന്‍ പ്രതിരോധമന്ത്രാലയം പറഞ്ഞു. അടുത്തിടെയാണ് ഉത്തരകൊറിയ പ്ളൂട്ടോണിയം സംഭരിക്കുന്നത് വര്‍ധിപ്പിച്ചുതുടങ്ങിയത്.

Tags:    
News Summary - north korea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.