സോള്‍: ഉത്തര കൊറിയയുടെ കൈവശം അയ്യായിരം ടണ്ണിലധികം രാസായുധങ്ങളുണ്ടെന്ന് ദക്ഷിണ കൊറിയയിലെ വിദഗ്ധര്‍. കിം ജോങ് നാമിന്‍െറ കൊലപാതകത്തിന് ഉപയോഗിച്ചത് രാസായുധങ്ങളാണെന്ന് പുറത്തുവന്ന പശ്ചാത്തലത്തിലാണ് ദക്ഷിണ കൊറിയയുടെ പുതിയ വെളിപ്പെടുത്തല്‍. രാസായുധ ശേഖരത്തില്‍ വി.എക്സ് നെര്‍വ് ഏജന്‍റാണ് കൂടുതലെന്നും ഇവര്‍ പറയുന്നു. ഇതാണ് നാമിന്‍െറ കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് തെളിഞ്ഞിരുന്നു. 1980കള്‍ മുതല്‍ ഉത്തര കൊറിയ രാസായുധം ഉല്‍പാദിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
എട്ട് പ്രദേശങ്ങളില്‍ ഇത്തരത്തില്‍ ആയുധനിര്‍മാണ ശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കീടനാശിനികള്‍ ഉല്‍പാദിപ്പിക്കുന്ന ലാബുകളില്‍വരെ കുറഞ്ഞ ചെലവില്‍ ഉല്‍പാദിപ്പിക്കാനാവുന്നതിനാലാണ് വി.എക്സ് ഉല്‍പാദിപ്പിക്കാനുള്ള കാരണം -ദക്ഷിണ കൊറിയയുടെ പ്രതിരോധ വക്താവ് പറഞ്ഞു. അതേസമയം വി.എക്സ് രാസായുധങ്ങളുടെ പ്രയോഗം അന്താരാഷ്ട്ര കരാറുകളുടെ ലംഘനമാണെന്ന് ദക്ഷിണ കൊറിയന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
പുറത്താക്കുമെന്ന് ഉ.കൊറിയന്‍ അംബാസഡറോട് മലേഷ്യ
കിം ജോങ് നാമിന്‍െറ കൊലപാതകക്കേസ് അന്വേഷിക്കുന്ന പൊലീസിനെതിരെ കളവ് പറച്ചില്‍ തുടര്‍ന്നാല്‍ രാജ്യത്തുനിന്ന് പുറത്താക്കുമെന്ന് ഉത്തര കൊറിയന്‍ അംബാസഡര്‍ക്ക് മലേഷ്യയുടെ മുന്നറിയിപ്പ്. മലേഷ്യന്‍ പൊലീസിന്‍െറ അന്വേഷണം വിശ്വസിക്കാനാവാത്തതാണെന്ന് പറഞ്ഞ അംബാസഡര്‍ കാങ് ചോലിനാണ് മലേഷ്യന്‍ വിദേശകാര്യ മന്ത്രി മുന്നറിയിപ്പ് നല്‍കിയത്.
ക്വാലാലംപുര്‍ പൊലീസ് തങ്ങളുടെ ശത്രുരാജ്യമായ ദക്ഷിണ കൊറിയയുമായി ഗൂഢാലോചന നടത്തുകയാണെന്നും പിടിയിലായവരെല്ലാം നിരപരാധികളാണെന്നും അംബാസഡര്‍ പറഞ്ഞിരുന്നു. നല്ല ബന്ധത്തില്‍ തുടരുന്ന ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇതോടെ കൂടുതല്‍ സങ്കീര്‍ണതയിലായിരിക്കുകയാണ്.
മറ്റൊരു രാജ്യത്തിന്‍െറ അംബാസഡറെ പുറത്താക്കുന്നത് വളരെ അനിവാര്യ സന്ദര്‍ഭത്തില്‍ മാത്രമാണ്. ഇത്തരമൊരു നടപടിയുണ്ടായാല്‍ ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷ സാധ്യതയേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.