ഉത്തരകൊറിയ റോക്കറ്റ്​ വിക്ഷേപത്തിന്​ തയാറെടുക്കുന്നതായി റിപ്പോർട്ട്​

പ്യോങ്​യാങ്​: ഉത്തരകൊറിയ വീണ്ടും റോക്കറ്റ്​ വിക്ഷേപത്തിനായി തയാറെടുക്കുന്നതായി റിപ്പോർട്ട്​. റോക്കറ് റ്​ അല്ലെങ്കിൽ മിസൈൽ വിക്ഷേപണം ഉത്തരകൊറിയ നടത്തുമെന്നാണ്​ സൂചന. ഉത്തരകൊറിയയുടെ റോക്കറ്റ്​ വിക്ഷേപണ കേന്ദ ്രത്തിൽ ഇതിനുള്ള ഒരുക്കങ്ങൾ നടക്കുന്നുവെന്നാണ്​ അന്താരാഷ്​ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട്​.

സോഹയിലുള്ള ഉത്തരകൊറിയയുടെ പ്രധാന റോക്കറ്റ്​ വിക്ഷേപണ കേന്ദ്രം ഉത്തരകൊറിയ പുനർ നിർമിക്കുന്നുവെന്ന വാർത്തകൾ നേരത്തെ പുറത്ത്​ വന്നിരുന്നു. യു.എസുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ്​ സോഹയിലെ റോക്കറ്റ്​ വിക്ഷേപണ കേന്ദ്രത്തിലെ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ഉത്തരകൊറിയ തീരുമാനിച്ചത്​.

അതേസമയം, ഉത്തരകൊറിയ റോക്കറ്റ്​ പരീക്ഷണങ്ങൾ പുന:രാരംഭിച്ചത്​ നിരാശയുണ്ടാക്കുന്ന തീരുമാനമാണെന്ന്​ യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ പ്രതികരിച്ചിരുന്നു. അതേസമയം, റോക്കറ്റ്​ പരീക്ഷണം ഉത്തരകൊറിയ നടത്തില്ലെന്നും സാറ്റ്​ലൈറ്റ്​ വിക്ഷേപണമാവും നടത്തുകയെന്നും വാർത്തകളുണ്ട്​.

Tags:    
News Summary - North Korea 'preparing rocket launch-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.