ക്വാലാലംപുര്‍: കിം ജോങ് നാമിന്‍െറ വധവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത ഉത്തര കൊറിയന്‍ പൗരന്‍ റി ജോങ് ചോലിനെ മലേഷ്യ മോചിപ്പിച്ചു. കേസെടുക്കാന്‍ വേണ്ടത്ര തെളിവുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് ചോലിനെ വിട്ടയച്ചതെന്ന് മലേഷ്യന്‍ അറ്റോണി ജനറല്‍ ജന. മുഹമ്മദ് അപന്ദി അലി പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി 13നാണ് ഉത്തര കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്നിന്‍െറ അര്‍ധസഹോദരനായ നാം മലേഷ്യന്‍ വിമാനത്താവളത്തില്‍വെച്ച് കൊല്ലപ്പെട്ടത്. അതിനിടെ, കിം ജോങ് നാമിനെ കൊന്നത് യു.എന്‍ നിരോധിച്ച രാസപദാര്‍ഥം വി.എക്സ്് നേര്‍വ് ഏജന്‍റ് പ്രയോഗിച്ചല്ളെന്നും നേരത്തെ ഹൃദയസംബന്ധമായ രോഗമുള്ളതിനാല്‍ ഹൃദയാഘാതമായിരിക്കാം മരണകാരണമെന്നും ഉത്തരകൊറിയ.
മലേഷ്യ പുറത്തുവിട്ട പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനെ തള്ളിക്കളഞ്ഞാണ് ഉ. കൊറിയയുടെ പുതിയ വാദം. നേരത്തെ രണ്ടു സ്ത്രീകള്‍ വി.എക്സ് നേര്‍വ് ഏജന്‍റ് കിമ്മിന്‍െറ മുഖത്തേക്കൊഴിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് മലേഷ്യ പുറത്തുവിട്ടിരുന്നു. കിം നേരത്തെതന്നെ ഹൃദ്രോഗിയായിരുന്നുവെന്നും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെട്ടിരുന്നതായും യാത്രാവിലക്കുള്ള രോഗിയായിരുന്നുവെന്നും ഉത്തര കൊറിയയുടെ മുന്‍ യു.എന്‍ അംബാസഡര്‍ റി തോങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.