Posted On
date_range Updated On
date_range സർക്കാർ രൂപവത്കരിക്കാൻ നെതന്യാഹുവിന് ഒരവസരം കൂടി
ജറൂസലം: തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂ പവത്്കരിക്കാനായി ഇസ്രായേല്‍ പ്രസിഡൻറ് റ്യൂവന്‍ റിവ്ലിന് പ്രധാനമന്ത്രി ബിന്‍ യമിൻ നെതന്യാഹുവിനെ സമീപിച്ചു.
നെതന്യാഹുവിെൻറ ലികുഡ് പാര്‍ട്ടിയും ബെന്നി ഗാന്റ് സിന്റെ ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടിയും സഖ്യ സര്‍ക്കാരുണ്ടാക്കുന്നതില്‍ പരാജയപ്പെട്ടതിനാലാണ് പ്രസിഡൻറ് നെതന്യാഹുവിനെ സമീപിച്ചിരിക്കുന്നത്.
28 ദിവസമാണ് സര്‍ക്കാര്‍ ഉണ്ടാക്കാനായി നെതന്യാഹുവിന് നൽകിയ സമയം. ആവശ്യമെങ്കില്‍ രണ്ടാഴ്ച നീട്ടിത്തരാനും ആവശ്യപ്പെടാം. ഈ സമയപരിധിയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാൻ കഴിഞ്ഞില്ലെങ്കില്‍ എതിര് പക്ഷത്തുള്ള ബെന്നി ഗാൻറ്സിെൻറ പാര്‍ട്ടിക്ക് അവസരം നൽകും. 120 അംഗ പാര്‍ലമെൻറില്‍ നെതന്യാഹുവിന് 55 പേരുടെയും ഗാൻറ്സിന് 54 പേരുടെയും പിന്തുണയാണ് ലഭിച്ചത്.
ഗാൻറ്സുമായി സഖ്യ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും അഴിമതിക്കാരനുമായി കൂട്ടുകൂടാനില്ലെന്ന് പറഞ്ഞ് അദ്ദേഹം ഒഴിവാകുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.