Posted On
date_range Updated On
date_range നവാസ് ശരീഫിന്‍െറ കുടുംബത്തിന്‍െറ കള്ളപ്പണ നിക്ഷേപം ഏകാംഗ കമീഷന്‍ അന്വേഷിക്കും –പാക് സുപ്രീംകോടതി
ഇസ്ലാമാബാദ്: പ്രധാനമന്ത്രി നവാസ് ശരീഫിന്‍െറ കുടുംബങ്ങളുടെ കള്ളപ്പണ നിക്ഷേപത്തെ കുറിച്ചുള്ള പാനമ വെളിപ്പെടുത്തലുകളെ കുറിച്ച് ഏകാംഗ കമീഷന്‍ അന്വേഷിക്കുമെന്ന് പാക് സുപ്രീംകോടതി. കേസില്‍ തഹ്രീകെ ഇന്‍സാഫ് നേതാവ് ഇംറാന്‍ഖാനുള്‍പ്പെടെ അഞ്ചുപേര്‍ സമര്‍പ്പിച്ച ഹരജികളില്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചാണ് വാദം കേട്ടത്.
പരാതിയില്‍ നവാസ് ശരീഫിന്‍െറ മക്കള്‍ പ്രതികരിക്കാത്തതില്‍ അതൃപ്തി രേഖപ്പെടുത്തിയ കോടതി തിങ്കളാഴ്ച രേഖാമൂലം മറുപടി നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.