നവാസ്​ ശരീഫിന്​ ഹൃദ്രോഗമെന്ന്​

ഇസ്​ലാമാബാദ്​: ശരീരത്തി​​െൻറ രോഗപ്രതിരോധ സംവിധാനം തകർന്ന്​ ഗുരുതരാവസ്​ഥയിൽ കഴിയുന്ന പാകിസ്​താൻ മുൻ പ്രധ ാനമന്ത്രി നവാസ്​ ശരീഫിന്​ ഹൃദ്രോഗം അനുഭവപ്പെട്ടതായി റി​പ്പോർട്ട്​. പാകിസ്​താനിലെ മുതിർന്ന മാധ്യമപ്രവർത്ത കൻ ഹാമിദ്​ മിർ ആണ്​ ഇക്കാര്യം അറിയിച്ചത്​. ഹൃദയത്തിലേക്ക്​ രക്തപ്രവാഹം തടസ്സപ്പെട്ടത്​ മൂലം കടുത്ത നെഞ്ചുവേദനയാണ്​ ശരീഫിന്​ അനുഭവപ്പെട്ടത്​. \

നേരത്തേ ശരീഫിന്​ ഹൃദയാഘാതമാണെന്ന തരത്തിലും വാർത്തകൾ പ്രചരിച്ചിരുന്നു. അപകടനില തരണംചെയ്​തെങ്കിലും ലാഹോർ സർവിസസ്​ ആശുപത്രിയിൽ കഴിയുന്ന ശരീഫ്​ വളരെ ക്ഷീണിതനാണെന്നും ഹാമിദ്​ പറഞ്ഞു. ഈ റിപ്പോർട്ട്​ ഡോക്​ടർമാർ നിഷേധിച്ചിട്ടുണ്ട്​.

ആരോഗ്യനില കണക്കിലെടുത്ത്​ ചൗധരി പഞ്ചസാര മിൽ അഴിമതിക്കേസിൽ ഏഴുവർഷത്തെ തടവുശിക്ഷ അനുഭവിക്കുന്ന ശരീഫിന്​ ലാഹോർ ഹൈകോടതി കഴിഞ്ഞദിവസം ജാമ്യം അനുവദിച്ചിരുന്നു.

Tags:    
News Summary - navas sharif suffers heart attack -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.