മ്യാൻമറിലെ പ്രസിദ്ധ പഞ്ചനക്ഷത്ര ഹോട്ടൽ യാങ്കോൺ കത്തിനശിച്ചു

മ്യാൻമർ: മ്യാൻമറിലെ പ്രസിദ്ധ പഞ്ചനക്ഷത്ര ഹോട്ടലായ യാങ്കൂൺ പുലർച്ചെയുണ്ടായ തീപിടുത്തത്തിൽപൂർണമായും കത്തിനശിച്ചു. സംഭവത്തിൽ  ഒരാൾ മരിക്കുകയും,രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രാദേശിക സമയം 3 മണിയോടെയാണ് സംഭവം.

പുകയും,ചൂടും മൂലം സംശയം തോന്നിയ ഹോട്ടൽ ജീവനക്കാരാണ് തീ കത്തിപ്പടരുന്നത് കണ്ടത്. തുടർന്ന് ഹോട്ടലിൽ ഉണ്ടായിരുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.100ഒാളം ഫയർ എഞ്ചിനുകൾ മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിലാണ് തീ നിയന്ത്രണ വിധേയമാക്കിയത് തീ പിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല.

ഫയർ അലാറം തങ്ങൾ കേട്ടിരുന്നില്ലെന്നും, പുകയുടെ മണം വന്ന് പുറത്തിറങ്ങിയപ്പോഴാണ് തീ കത്തുന്നത് കണ്ടെതെന്നും ഹോട്ടലിൽ താമസിച്ചിരുന്നൊരാൾ പ്രാദേശിക വാർത്താ വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മ്യാൻമറിലെ കാണ്ടവാഗി തടാകത്തിന് സമീപമാണ് 1990ൽ യാങ്കോൺ ഹോട്ടൽ നിർമ്മിച്ചത്. പൂർണമായും തേക്കിൽ നിർമ്മിച്ച ഹോട്ടലിന്‍റെ രൂപകൽപ്പന ബർമ്മീസ് മാതൃകയിലാണ്.
 

Tags:    
News Summary - Myanmar fire guts iconic Yangon hotel Kandawgyi Palace

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.