മാധ്യമപ്രവര്‍ത്തകര്‍ വിശ്വസിക്കാന്‍ കൊള്ളാത്തവരെന്ന് ട്രംപ്

വാഷിങ്ടണ്‍: മുന്‍ പ്രസിഡന്‍റ് ബറാക് ഒബാമയെ അപേക്ഷിച്ച് തന്‍െറ സ്ഥാനാരോഹണചടങ്ങിന് ജനപ്രാതിനിധ്യം കുറവാണെന്ന് റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ക്കെതിരെ യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. മാധ്യമപ്രവര്‍ത്തകര്‍ ഭൂമിയില്‍ തീരെ വിശ്വസിക്കാന്‍ കൊള്ളാത്ത വര്‍ഗമാണെന്നു കുറ്റപ്പെടുത്തിയ ട്രംപ് കള്ളം പ്രചരിപ്പിച്ചതിന് കനത്തവില നല്‍കേണ്ടിവരുമെന്നും മുന്നറിയിപ്പു നല്‍കി.  

പങ്കെടുത്തതിന്‍െറ ചെറിയ ശതമാനത്തിന്‍െറ പടങ്ങള്‍ മാത്രമേ മാധ്യമങ്ങള്‍ കാണിക്കുന്നുള്ളൂ.15 ലക്ഷത്തോളം ആളുകള്‍ ക്യാപിറ്റോളില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുത്തതായി ട്രംപ് അവകാശപ്പെട്ടു.  എന്നാല്‍, രണ്ടരലക്ഷം ആളുകള്‍ മാത്രമേ ചടങ്ങില്‍ പങ്കെടുത്തിട്ടുള്ളൂവെന്നാണ് സമൂഹമാധ്യമ റിപ്പോര്‍ട്ടുകള്‍. ട്രംപ് സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ വാഷിങ്ടണ്‍ ഡി.സിയിലെ നാഷനല്‍ മാളില്‍ ഒഴിഞ്ഞുകിടക്കുന്ന കസേരകളുടെ ചിത്രവും മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. 2009ല്‍ ബറാക് ഒബാമ യു.എസ് പ്രസിഡന്‍റായി അധികാരമേല്‍ക്കുമ്പോള്‍ 18 ലക്ഷം ആളുകളാണ് ചടങ്ങിന് സാക്ഷ്യം വഹിക്കാനത്തെിയത്.  

അതിനിടെ, വന്‍ ജനക്കൂട്ടമാണ് ചടങ്ങിനത്തെിയതെന്നും ആഗോളതലത്തില്‍തന്നെ ഒരു ചടങ്ങിന് ഇത്രത്തോളം ആളുകള്‍ പങ്കെടുക്കുന്നത് അപൂര്‍വമാണെന്നും അവകാശപ്പെട്ട് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സീന്‍ സ്പൈസറും രംഗത്തത്തെി. ആളുകളുടെ എണ്ണം കുറച്ചുകാണിക്കുന്നത് മാധ്യമ മര്യാദയനു സ്പൈസര്‍ വിമര്‍ശിച്ചു. 10 മിനിറ്റോളം  മാധ്യമങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സ്പൈസര്‍ ചോദ്യങ്ങള്‍ക്ക് അവസരം നല്‍കിയില്ല. കൂടിക്കാഴ്ചക്കായി മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരുമണിക്കൂറോളം കാത്തിരിക്കേണ്ടി വന്നു.

 3.1 കോടി പ്രേക്ഷകരാണ് ടെലിവിഷനില്‍ ട്രംപിന്‍െറ സ്ഥാനാരോഹണ ചടങ്ങ് വീക്ഷിച്ചത്. 2013ല്‍ 2.6 കോടിയോളം പ്രേക്ഷകരാണ് ഒബാമയുടെ സ്ഥാനാരോഹണ ചടങ്ങ് ടെലിവിഷനില്‍ കണ്ടത്. 2009ലെ ചടങ്ങ് 3.78 കോടി പേര്‍ കണ്ടു. യു.എസ് ചരിത്രത്തില്‍ റൊണാള്‍ഡ് റീഗന്‍െറ സ്ഥാനാരോഹണ ചടങ്ങാണ് ഏറ്റവുംകൂടുതല്‍ പേര്‍ വീക്ഷിച്ചത്; 4.18 കോടി. ഡോണള്‍ഡ് ട്രംപിന്‍െറ സ്ഥാനാരോഹണ ചടങ്ങില്‍ പ്രതിഷേധിച്ച് അഞ്ചുലക്ഷത്തിലേറെ പേര്‍ യു.എസിലുടനീളം മാര്‍ച്ച് നടത്തിയിരുന്നു.

 

Tags:    
News Summary - media 'dishonest' over crowd photos-trump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.