Posted On
date_range Updated On
date_range കാബൂൾ സ്േഫാടനം: മരണം 16 ആയി
കാബൂൾ: അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ താലിബാൻ ആക്രമണത്തിൽ െകാല്ലപ്പെട്ടവരുടെ എണ്ണം 16 ആയി. 119 പേർക്ക് പരിക്കുണ്ട്. തിങ്കളാഴ്ച രാത്രിയാണ് സുരക്ഷിത മേഖലയായ ഗ്രീൻ വില്ലേജിലെ ജനവാസകേന്ദ്രത്തിൽ ആക്രമണം നടന്നത്.
യു.എസ്, ബ്രിട്ടീഷ് എംബസികളടക്കം നിരവധി അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ ആസ്ഥാനവും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. സ്േഫാടകവസ്തുക്കളുമായെത്തിയ ട്രക്ക് പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. സമാധാന ചർച്ചകൾ പുരോഗമിക്കവെയാണ് ആക്രമണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.