ഫ്ലാറ്റിന്​ തീ പിടിച്ചു; 23 നില കെട്ടിടത്തിൽ തൂങ്ങി നിന്ന്​ യുവാവ്​

23 നില ഫ്ലാറ്റിന്​ തീ പിടിച്ചപ്പോൾ ജനലിൽ പിടിച്ച്​ നിന്ന്​ സാഹസികമായി രക്ഷപ്പെട്ട യുവാവി​​െൻറ പ്രകടനം സോഷ്യൽ മീഡിയയിൽ വൈറലായി. ചൈനയിലെ ചോങ്​ക്വിങ്​ പട്ടണത്തിലാണ്​ ഭീതി പരത്തിയ സംഭവം.

റെസിഡൻഷ്യൽ ഫ്ലാറ്റി​​െൻറ മുകളിലത്തെ നിലക്ക്​​​​ തീ പിടിക്കുകയും തീ ആളി പടർന്നപ്പോൾ ഫ്ലാറ്റിനകത്തുണ്ടായിരുന്ന യുവാവ്​ ബാൽകണി വഴി പുറത്തേക്ക്​ ഇറങ്ങുകയായിരുന്നു. തീകനലുകൾ ദേഹത്ത്​ വീണിട്ടും 23 നിലയുള്ള കെട്ടിടത്തി​​െൻറ മുകളിലത്തെ നിലയിയിലെ ബാൽകണിയിൽ അള്ളി പിടിച്ച് നിൽകുകയായിരുന്നു അയാൾ.

 

Full View

രക്ഷപ്പെടാനായി കാൽ കൊണ്ട്​​ താഴത്തെ ഫ്ലാറ്റി​​െൻറ ജനൽ തകർക്കാൻ അയാൾ ശ്രമിക്കുന്നുണ്ടായിരുന്നു. അവസാനം ഫയർ ഫോഴ്​സ്​ ഉദ്യോഗസ്​ഥർ വന്ന് യുവാവിനെ ജനൽ പൊളിച്ച് രക്ഷപ്പെടുത്തുകയായിരുന്നു.​

Tags:    
News Summary - Man Hangs From 23-Storey Building - world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.