Posted On
date_range Updated On
date_range പ്രസിഡൻറ് തെരഞ്ഞെടുപ്പ്: നശീദ് മത്സരിക്കില്ല
കൊളംബോ: മാലദ്വീപിൽ സെപ്റ്റംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തീരുമാനം മുൻ പ്രസിഡൻറ് മുഹമ്മദ് നശീദ് ഉപേക്ഷിച്ചു. രാജ്യത്തിനു പുറത്ത് കഴിയുന്ന നശീദ് നിയമപരമായ തടസ്സങ്ങൾ മുൻനിർത്തിയാണ് മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചത്. പുതിയ സ്ഥാനാർഥിയെ ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മാലദ്വീപിയൻ ഡെമോക്രാറ്റിക് പാർട്ടി മുതിർന്ന നേതാവ് ഇബ്രാഹിം മുഹമ്മദ് സാലിഹ് ആയിരിക്കും സ്ഥാനാർഥി. എതിരാളികളെ ഒന്നടങ്കം ജയിലിലടക്കുന്ന നിലവിലെ പ്രസിഡൻറ് അബ്ദുല്ല യമീനും മത്സരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.