Posted On
date_range Updated On
date_range മലാലയെ വധിക്കാൻ നിർദേശം നൽകിയ താലിബാൻ കമാൻഡർ കൊല്ലപ്പെട്ടു
കാബൂൾ: പാക് വിദ്യാഭ്യാസ പ്രവർത്തകയും നൊബേൽ േജത്രിയുമായ മലാല യൂസുഫ് സായിയെ വധിക്കാൻ നിർദേശം നൽകിയ പാക്-താലിബാൻ കമാൻഡർ മൗലാന ഫസ്ലുല്ല(44) കൊല്ലപ്പെട്ടു. അഫ്ഗാൻ സൈന്യത്തോടൊപ്പം യു.എസ് നടത്തിയ ആക്രമണത്തിലാണ് ഫസ്ലുല്ല കൊല്ലപ്പെട്ടതെന്നാണു റിപ്പോർട്ടുകൾ.
പാകിസ്ഥാനിലെ സ്വാത് താഴ്വര കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന ഫസ്ലുല്ല ‘റേഡിയോ മൗലാന’ എന്നും അറിയപ്പെട്ടിരുന്നു. 2012 ഒക്ടോബറിൽ നടന്ന ആക്രമണത്തിൽ തലനാരിഴക്കാണു മലാല രക്ഷപ്പെട്ടത്. 130 കുട്ടികളുടെ ജീവനെടുത്ത പെഷാവർ കൂട്ടക്കൊലക്കു പിന്നിലും ഫസ്ലുല്ലയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.