Posted On
date_range Updated On
date_range മഹ്മൂദ് അബ്ബാസ് പി.എൽ.ഒ ചെയർമാൻ
ജറൂസലം: ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസിനെ(82) ഫലസ്തീൻ ലിബറേഷൻ ഒാർഗനൈസേഷൻ(പി.എൽ.ഒ) ചെയർമാനായി വീണ്ടും തെരഞ്ഞെടുത്തു. അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ റാമല്ലയിലെ നാലുദിവസമായി നടന്ന ദേശീയ കൗൺസിൽ അംഗങ്ങളുടെ യോഗത്തിലാണ് തീരുമാനം.
പുതിയ ദേശീയ നിർവാഹക സമിതി അംഗങ്ങളെയും തെരഞ്ഞെടുത്തു. 15 അംഗങ്ങളിൽ ഒമ്പതുപേർ പുതുമുഖങ്ങളാണ്. ഹമാസ് തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.