ലോകത്തിലെ ഏറ്റവും നീളം കൂടിയ പാലം 24ന് തുറക്കും
ബെയ്ജിങ്: ലോകത്തിലെ ഏറ്റവും നീളം കൂടിയ കടൽപാലം ഇനി ചൈനയിൽ. നിര്‍മാണം പൂര്‍ത്തിയായ പാലം 24ന് ഗതാഗതത്തിന് തുറന്നുകൊടുക്കും. ചൈനയുടെ കീഴിലുള്ള പ്രത്യേക ഭരണമേഖലകളും വിനോദ സഞ്ചാര കേന്ദ്രവുമായ മക്കാവുവിനെയും ഹോങ്കോങ്ങിലെ ലാേൻറാ ദ്വീപിനെയും ബന്ധിപ്പിക്കുന്നതാണ് പാലം.
55 കിലോമീറ്ററാണ് പാലത്തിെൻറ നീളം. ഏകദേശം 1.36 ലക്ഷം കോടി രൂപയാണ് പാലത്തിെൻറ ആകെ നിര്‍മാണച്ചെലവ്. 2009 ഡിസംബറിലാണ് നിര്‍മാണം ആരംഭിക്കുന്നത്.
ഗതാഗത യോഗ്യമാകുന്നതോടെ ഹോങ്കോങ്- മക്കാവു യാത്ര മൂന്നു മണിക്കൂറില്‍നിന്ന് 30 മിനിറ്റായി കുറയും. ആറുവരിപ്പാതയില്‍ മൂന്നു തൂക്കുപാലങ്ങളും മൂന്നു കൃത്രിമ തുരങ്കങ്ങളും ഒരു തുരങ്കവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.