Posted On
date_range Updated On
date_range പ്രക്ഷോഭകരുമായി ചർച്ചക്ക് തയാർ –ലബനാൻ പ്രസിഡൻറ്
ബൈറൂത്: പ്രധാനമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്നവരുമായി ചർച്ചക്ക് തയാറെന്ന് ലബനാൻ പ് രസിഡൻറ് മൈക്കിൾ ഔൻ. ഒരാഴ്ചയായി തുടരുന്ന പ്രക്ഷോഭത്തിനു ശേഷം ആദ്യമായാണ് അനുരഞ്ജനശ്രമവുമായി പ്രസിഡൻറ് മുന്നോട്ടുവരുന്നത്. സർക്കാർ പുനഃസംഘടിപ്പിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മന്ത്രിമാരുടെ ശമ്പളം വെട്ടിക്കുറക്കുന്നതടക്കമുള്ള നടപടികൾ ആവിഷ്കരിക്കുമെന്ന് പ്രധാനമന്ത്രി സഅദ് അൽ ഹരീരി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും പ്രക്ഷോഭം അവസാനിപ്പിക്കാൻ ജനം തയാറായില്ല. സാമ്പത്തിക പ്രതിസന്ധി അവസാനിപ്പിക്കാൻ നികുതി വർധിപ്പിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചതോടെയാണ് രാജ്യത്ത് പ്രതിഷേധം തുടങ്ങിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.