Posted On
date_range Updated On
date_range കശ്മീർ: ജാഗ്രത പാലിക്കണം –മഹാതീർ മുഹമ്മദ്
ക്വാലാലംപുർ: കശ്മീർ വിഷയം ഏറ്റുമുട്ടലിലെത്തിക്കാെത ഇന്ത്യയും പാകിസ്താനും ജാഗ ്രത പാലിക്കണമെന്ന് മലേഷ്യൻ പ്രധാനമന്ത്രി മഹാതീർ മുഹമ്മദ് ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങളുടെയും സഖ്യരാജ്യമാണ് മലേഷ്യ. മഹാതീറിനെ വിളിച്ച് പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ കശ്മീരിലെ സ്ഥിതിഗതികൾ ബോധിപ്പിച്ചിരുന്നു. ഇംറാൻ ഖാനുൾപ്പെടെയുള്ള നേതാക്കൾ കശ്മീർ വിഷയത്തിൽ യു.എൻ പ്രമേയം മാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രശ്നപരിഹാരത്തിന് തുറന്ന ചർച്ചയാണ് അഭികാമ്യമെന്ന് മലേഷ്യ അഭിപ്രായപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.