കറാച്ചിയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച്​ 19 മരണം

കറാച്ചി: ലാൻഡി റെയിൽവേസ്​റ്റേഷനിൽ ട്രെയിനുകൾ കൂട്ടിമുട്ടി 19പേർ മരിച്ചു. 40ഒാളം പേർക്ക്​ പരിക്കേറ്റു. മൃതദേഹങ്ങൾ ജിന്ന പോസ്​റ്റ്​ഗ്രാജ്വേറ്റ്​ മെഡിക്കൽ സ​െൻറർ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്​. മരണ നിരക്ക്​ കൂടാൻ സാധ്യതയു​ണ്ടെന്ന്​ റെയിൽവേ മന്ത്രി അറിയിച്ചു.  

മുൾട്ടാനിൽ നിന്നു വരുന്ന സകരിയ എക്​സ്​പ്രസ്​ നിർത്തിയിട്ട ഫരീദ്​ എക്​സ്​പ്രസുമായി കൂട്ടിയിടിച്ചാണ്​ അപകടം.

റെയിൽവേ ജീവനക്കാർ ട്രാക്കിൽ ​ട്രെയിൻ നിർത്തിയിരിക്കുന്നത്​ ഒാർക്കാതെ അബദ്ധത്തിൽ സകരിയ എക്​സ്​പ്രസിന്​ പച്ചക്കൊടി കാണിക്കുകയായിരുന്നെന്ന്​ സിന്ധ്​ റെയിൽവേ അധികൃതർ അറിയിച്ചു.

രണ്ടു ട്രെയിനുകളിലും 1000ഒാളംയാത്രക്കാരുണ്ടായിരുന്നെന്ന്​ റെയിൽവേ ഡിവിഷണൽ സൂപ്രണ്ട്​ നാസിർ നസീർ അറിയിച്ചു.

ഇടിയുടെ ആഘാതത്തിൽ ട്രെയിനുകളിലെ രണ്ടുബോഗികൾ തലകീഴായി മറിഞ്ഞു. അപകടത്തിൽ പെട്ടവ​രെ ബോഗികൾ പൊളിച്ചു മാറ്റിയാണ്​ രക്ഷപ്പെടുത്തിയത്​. പരിക്കേറ്റവ​രെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തിനു ശേഷം ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം നിലച്ചരിക്കുകയാണ്.

ഡ്രൈവറുടെയും അസിസ്​റ്റൻറ്​ ഡ്രൈവറുടെയും അശ്രദ്ധയാണ്​ അപകടത്തിനിടയാക്കിയതെന്ന്​ കരുതുന്നതായി റെയിൽവേ മന്ത്രി ഖ്വാജാ സാദ്​ റഫീക്ക്​ പറഞ്ഞു.

Tags:    
News Summary - karachi train accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.