??????????? ???????????? ??????? ????????? ????????????? ???????????????? ???????????? ?????? (??? ?????? -?.??)

ഫലസ്​തീനിക്കുനേരെ ഇസ്രായേൽ കുടിയേറ്റക്കാരുടെ ആൾക്കൂട്ട ആക്രമണം

​ജെറൂസലം: ഫലസ്​തീൻ പൗരനുനേരെ ഇസ്രായേൽ കുടിയേറ്റക്കാരുടെ ആൾക്കൂട്ട ആക്രമണം. ഫലസ്​തീനിലെ ജൂതകുടിയേറ്റ മേഖലയായ ഹെബ്രോനിൽ വെള്ളിയാഴ്ച രാത്രിയാണ്​ സംഭവം. 

തെരുവിലൂടെ നടക്കുകയായിരുന്ന ഇബ്രാഹീം ബദർ എന്നയാളാണ്​ മർദനത്തിനിരയായത്​. ജൂത കുടിയേറ്റക്കാരായ അക്രമികൾ അകാരണമായാണ്​ ഇദ്ദേഹത്തെ മർദിച്ചതെന്ന്​  ഇസ്രായേലി മാധ്യമങ്ങൾ റി​പ്പോർട്ട്​ ചെയ്​തു. ​ഇസ്രായേൽ ഡിഫൻസ്​ ഫോഴ​്​സിലെ (ഐ.ഡി.എഫ്​) രണ്ട്​ സൈനികരെത്തിയാണ്​ ഇദ്ദേഹത്തെ രക്ഷിച്ചതെന്നും വാർത്തയിൽ പറയുന്നു.​ 

സൈനികർ ആവശ്യപ്പെട്ടിട്ടും ആൾക്കൂട്ടം ആദ്യം ഒഴിഞ്ഞുപോകാൻ തയ്യാറായില്ല. പിന്നാലെ കൂടി മർദനം തുടർന്നു. ഒടുവിൽ സൈനികർ അക്രമികളെ ആട്ടിയോടിക്കുകയായിരുന്നു. പ്രാദേശിക പൊലീസ് കേസെടുത്തിട്ടുണ്ട്​. അതേസമയം, സംഭവത്തി​​െൻറ വീഡിയോ ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടും പ്രതികളെ ഇതുവരെ അറസ്​റ്റുചെയ്​തിട്ടി​ല്ലെന്ന്​ ​ജെറൂസലം പോസ്​റ്റ്​ റിപ്പോർട്ട്​ ചെയ്​തു. 

പ്രദേശവാസികൾക്കുനേരെ ഇസ്രായേൽ കുടിയേറ്റക്കാരുടെ അക്രമം മേഖലയിൽ പതിവാണ്​. നിരവധി പേരാണ്​ ഇക്കാലയളവിൽ ക്രൂരമർദനത്തിനിരയായത്​.

കുടിയേറ്റക്കാരുടെ അക്രമം സൈനികരെ പ്രയാസത്തിലാക്കുന്നു -ഇസ്രായേൽ ധനമന്ത്രി

ഹെബ്രോനിൽ ജൂത കുടിയേറ്റക്കാർ അക്രമത്തിൽ ഏർപ്പെടുന്നത്​ ഇസ്രായേൽ സൈനികരെ പ്രയാസത്തിലാക്കുന്നതായി ഇസ്രായേൽ ധനമന്ത്രി അമീർ പെരറ്റ്​സ്​. അക്രമികൾക്കെതിരെ ശക്​തമായ നിലപാടെടുക്കണമെന്നും​ അദ്ദേഹം ആവശ്യപ്പെട്ടു.

സംഭവത്തെ കുറിച്ച് കൃത്യമായ രീതിയിൽ അന്വേഷിക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ബെന്നി ഗാൻറ്​സ്​ ട്വീറ്റ്​ ചെയ്​തു. സാധാരണക്കാരുടെ സുരക്ഷയ്ക്കായി ഐ.ഡി.എഫ്​ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. അക്രമികളിൽ നിന്ന്​ ഇബ്രാഹീമിനെ രക്ഷിച്ച സൈനികരെ രണ്ട്​ മന്ത്രിമാരും അഭിനന്ദിച്ചു. ​ 

അതേസമയം, ഇബ്രാഹിം ബദർ പ്രകോപിപ്പിച്ചതിനാലാണ്​ അക്രമണം നടന്നതെന്ന്​ ജൂത കുടിയേറ്റക്കാരെ പ്രതിനിധീകരിക്കുന്ന അറ്റോർണി ഇറ്റമാർ ബെൻ ഗ്വിർ ആരോപിച്ചു. ചില ഹെബ്രോൻ അറബികൾ ജൂതന്മാരെ പ്രകോപിപ്പിച്ച്​ ഫോട്ടോയെടുക്കുന്ന തന്ത്രം പരയോഗിക്കുകയാണെന്ന്​ തിരിച്ചറിയണമെന്ന്​ അദ്ദേഹം പറഞ്ഞു. 
 

Tags:    
News Summary - Jewish crowd was beating the Palestinian man

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.