Posted On
date_range Updated On
date_range ജപ്പാൻ പ്രധാനമന്ത്രി ഡിസംബറിൽ ഇന്ത്യ സന്ദർശിക്കും
ടോക്യോ: ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ ഡിസംബർ പകുതിയോടെ ഇന്ത്യ സന്ദർശിച്ചേക്കും. ഡിസംബർ 15മുതൽ 17 വരെയാണ് സന്ദർശനം. പ്രതിരോധ മേഖലയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചർച്ച ചെയ്യാനാണ് ഷിൻസോ ആബെ ഇന്ത്യയിലെത്തുന്നത്. അതേസമയം, ജപ്പാൻ പ്രധാനമന്ത്രിയുെട വരവ് സംബന്ധിച്ച് ഊദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
ജപ്പാനും സഖ്യസേനയും പങ്കെടുത്ത രണ്ടാം ലോകമഹായുദ്ധ സമയത്തെ യുദ്ധഭൂമിയായിരുന്ന മണിപ്പൂർ തലസ്ഥാനമായ ഇംഫാലിൽ താമസിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്. ഇംഫാൽ യുദ്ധത്തിൻെറ 75ാം വാർഷികത്തോടനുബന്ധിച്ച് ജൂണിൽ ഇംഫാലിൽ തുടക്കം കുറിച്ച ‘സമാധാന മ്യൂസിയം’ ആബെ സന്ദർശിക്കും.
ഇന്ത്യാ സന്ദർശനത്തിന് ശേഷം ഡിസംബർ അവസാനം ജപ്പാൻ പ്രധാനമന്ത്രി ചൈനയും സന്ദർശിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.