Posted On
date_range Updated On
date_range ഇസ്രായേൽ വെടിവെപ്പിൽ മൂന്ന് ഫലസ്തീനികൾ കൊല്ലപ്പെട്ടു
ഗസ്സ: ഇസ്രായേൽ സൈന്യം നടത്തിയ വെടിവെപ്പിൽ മൂന്ന് ഫലസ്തീനികൾ കൊല്ലപ്പെട്ടു. വടക്കൻ ഗസ്സയിൽ കഴിഞ്ഞ ദിവസം രാത്ര ിയാണ് സംഭവമെന്ന് ഫലസ്തീൻ ആരോഗ്യ വിഭാഗവും പ്രാദേശിക മാധ്യമങ്ങളും അറിയിച്ചു.
മൂന്ന് മൃതദേഹങ്ങളും ഗുരുതരമായി പരിക്കേറ്റ ഒരാളെയും അൽ അന്തലൂസി ആശുപത്രിയിൽ എത്തിച്ചതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയ വക്താവ് അഷ്റഫ് അൽ ഖുദ്റ പറഞ്ഞു. മഹ്മൂദ് അദേൽ അൽ വലൈദ (24), മുഹമ്മദ് ഫരീദ് അബൂ നമൂസ് (27), മുഹമ്മദ് സാമിർ അൽ തരമാസി (26) എന്നീ യുവാക്കളാണ് കൊല്ലപ്പെട്ടത്.
അതിർത്തിക്കരികെ ആയുധങ്ങളുമായി കണ്ടവർക്കുനേരെ ഹെലികോപ്ടറും ടാങ്കും ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നെന്നാണ് ഇസ്രായേൽ സൈന്യം പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.