നിയമവിരുദ്ധ കുടിയേറ്റത്തിന്​ അനുവാദം നൽകുന്ന വോ​െട്ടടുപ്പ്​ ഇസ്ര​ായേൽ നിർത്തിവെച്ചു

തെൽഅവീവ്​: അധിനിവിഷ്​ട ജറൂസലമില്‍​ പുതുതായി 500 പാർപ്പിടം നിയമവിരുദ്ധമായി നിർമ്മിക്കാൻ അനുവാദം നൽകുന്നത്​ സംബന്ധിച്ച വോ​െട്ടടുപ്പ്​ ഇസ്രായേൽ നിർത്തിവെച്ചു. പ്ലാനിങ്​ കമ്മിറ്റി അംഗം ഹനാൻ റുബിനാണ്​ ഇക്കാര്യം അറിയിച്ചത്​.

അധിനിവേശത്തിനെതിരെ യുഎൻ ​പ്രമേയം പാസായ പശ്​ചാത്തലത്തിലും അമേരിക്കയുമായുള്ള ബന്ധം വഷളായ സാഹചര്യത്തിലുമാണ്​ നടപടി.  ഇസ്രായേൽ പ്രസിഡൻറ്​​ ബെഞ്ചമിൻ നെതന്യാഹുവാണ്​ വേ​ാ​െട്ടടുപ്പ്​ നിർത്തിവെക്കാൻ നിർദേശിച്ചതെന്നാണ്​ റിപ്പോർട്ട്​.

1967 മുതൽ വെസ്​റ്റ്​ ബാങ്കിലും കിഴക്കൻ ജറൂസലമിലും ​​ഇസ്രായേൽ അധിനിവേശം നടത്തിയതി​​െൻറ ഫലമായി 5 ലക്ഷം ജൂതൻമാരാണ്​ നിയമവിരുദ്ധമായി താമസിക്കുന്നത്​. കിഴക്കന്‍ ജറൂസലമില്‍ നിര്‍മാണം പൂര്‍ത്തിയായ നൂറിലധികം കുടിയേറ്റ ഭവനങ്ങള്‍ക്ക് ഈയാഴ്ചതന്നെ അംഗീകാരം നല്‍കുമെന്ന് ഇസ്രായേല്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

അനധികൃത കുടിയേറ്റങ്ങള്‍ക്ക്​ ഇസ്രായേല്‍ സര്‍ക്കാറിന്‍െറ കീഴിലുള്ള ജറൂസലം ലോക്കല്‍ പ്ളാനിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കമ്മിറ്റിയാണ് പ്രമേയം വന്നതിനുശേഷം ഈ തീരുമാനങ്ങള്‍ കൈകൊണ്ടത്. ഒന്നരമാസത്തിനിടെ, കിഴക്കന്‍ ജറൂസലമില്‍ ആയിരത്തിലകം കുടിയേറ്റ ഭവനങ്ങള്‍ക്ക് ഈ കമ്മിറ്റി അംഗീകാരം നല്‍കിയിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്​ചയായിരുന്നു ഇസ്രായേൽ ഫലസ്തീനിൽ നടത്തുന്ന നിയമവിരുദ്ധ കുടിയേറ്റങ്ങൾ നിര്‍ത്തിവെക്കണമെന്ന പ്രമേയം യു.എന്‍ രക്ഷാസമിതി പാസാക്കിയത്​. 14 രാജ്യങ്ങൾ ഫലസ്​തീന്​ അനുകൂലമായി വോട്ട്​ചെയ്​തപ്പോൾ അമേരിക്ക വോ​െട്ടടുപ്പിൽ നിന്ന്​ വിട്ടുനിന്നു.

 

 

 

 

 

 

Tags:    
News Summary - Israel postpones vote

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.